കര്‍ണാടക– 10000 രൂപ ബെറ്റ് ജയിക്കാന്‍ അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കഴിച്ച യുവാവ് മരിച്ചു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ മുഗള്‍ബാറില്‍ താലൂക്കിലെ പൂജരഹള്ളി ഗ്രാമത്തിലെ കാര്‍ത്തിക് (21) ആണ് മരിച്ചത്. സുഹൃത്തുക്കളാ വെങ്കിട്ട റെഡ്ഡി, സുബ്രമണിയും മറ്റ് നാലുപേരും ചേര്‍ന്ന് 5 കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കഴിക്കുന്നയാള്‍ക്ക് പതിനായിരം രൂപ വാഗ്ദാനം നല്‍കിയിരുന്നു.
ബെറ്റ് ജയിക്കാന്‍ വേണ്ടി അഞ്ച് കുപ്പി മദ്യവും ഒറ്റയടിക്ക് തീര്‍ത്തതോടെ ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ച കാര്‍ത്തിക് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് മുല്‍ബാഗല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാന്‍ കഴിയാത്ത രൂപത്തില്‍ ശരീരം തളര്‍ന്നിരുന്നു.
ഒരു വര്‍ഷം മുമ്പ് വിവാഹിതനായ കാര്‍ത്തിക് ഈ അടുത്താണ് ഒരു കുഞ്ഞിന്റെ പിതാവായത്. പ്രസവാനന്തര ചടങ്ങുകള്‍ക്കായി ഭാര്യവീട്ടിലേക്ക് പോവാനിരിക്കെയാണ് സുഹൃത്തുക്കളോട് വാതുവെച്ച് മരണപ്പെട്ടത്. ബെറ്റ് വെച്ച സുഹൃത്തുക്കളായ സുബ്രണി, വെങ്കിട്ട റെഡ്ഡി എന്നിവരെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് നാല് സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് നഗളി പോലീസ് അറിയിച്ചു.