ന്യൂഡല്‍ഹി: രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത ജനസംഖ്യാ സെന്‍സസിന്റെ ഭാഗമായാണ് ജാതി സെന്‍സസ് നടത്തുക.
വരാനിരിക്കുന്ന സെന്‍സസില്‍ ജാതികളുടെ കണക്കെടുപ്പ് ഉള്‍പ്പെടുത്തണമെന്ന് രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് തീരുമാനിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാഷ്ട്രിയ ലക്ഷ്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസിനായി വാദിച്ചതെന്നും ്അദ്ദേഹം വിമര്‍ശിച്ചു.
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് ജാതി സെന്‍സസ് നടപ്പാക്കുന്നത്. രാജ്യത്തുടനീളമുള്ള വിവിധ ജാതികളുടെയും ഉപജാതികളുടെയും എണ്ണവും ഓരോന്നിലെയും ആളുകളുടെ എണ്ണവും ഇതോടെ അറിയാന്‍ കഴിയും.
ബീഹാറില്‍ നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പിന് അടുത്തിരിക്കെയാണ് കേന്ദ്രം ജാതി സെന്‍സസ് നടപ്പാക്കാന്‍ തീരുമാനിച്ചത്.