കൊച്ചി- ലഹരി ഉപയോഗത്തിനിടയില്‍ അറസ്റ്റിലാവുകയും മാലയിലെ പുലിപ്പല്ല് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിയുടെ ആദ്യ പ്രണയഗാനം മോണോ ലോവ പുറത്തിറങ്ങി. ലോകത്തെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വതമായ അമേരിക്കയിലെ പേരും മോണോലോവയെന്നാണ്. ഓഡിയോ ട്രാക്ക് മാത്രമായാണ് ഗാനം . പുറത്തിറങ്ങിയത്. ഓണ്‍ലൈന്‍ മ്യൂസിക് പ്ലാറ്റ്‌ഫോമായ സ്‌പോട്ടി ഫൈയിലും വേടന്‍വിത്ത് വേര്‍ഡ് എന്ന യൂട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. ജാതീയതക്കെതിരെ പാട്ടുകളെഴുതിയിരുന്ന വേടന്‍ തീവ്ര ഭാഷ തന്നെയാണ് പ്രണയഗാനത്തിലും ഉപയോഗിച്ചിരിക്കുന്നത്. ഒരുത്തി എന്ന വാക്കുകൊണ്ട് ആരംഭിച്ച ഗാനത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ മാറിയ റാപ്പറാണ് വേടന്‍. നിരവധി മലയാള സിനിമകള്‍ക്ക് ഗാനം സമ്മാനിച്ച വേടന് വന്‍ ആരാധന പിന്തുണയാണുള്ളത്. റാപ്പ് ഗാനങ്ങള്‍ എന്നതിനു പുറമെ രാഷ്ട്രീയ നിലപാടുകളെ മൂര്‍ച്ചയുള്ള വാക്കുകളുടെ മാലപോലെയാണ് വേടന്റെ ഗാനങ്ങള്‍. അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിരോധമാണ് വേടന്റെ വരികള്‍. വേടന്‍ ആദ്യ പ്രണയഗാനം മോണോലിസ വിവാദങ്ങള്‍ക്കപ്പുറത്തേക്ക് മോണോലാവയായി പ്രേക്ഷകരിലേക്ക് ഒഴുകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ലഹരിക്കേസില്‍ അറസ്റ്റിലായ വേടന് ജാമ്യം കിട്ടിയെങ്കിലും മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് പറഞ്ഞ് വനം വകുപ്പ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ട് പോകുന്നതിനിടെ തന്റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. ഇന്ന് തൃശൂരിലെ വീട്ടിലും ജ്വല്ലറിയിലും നടന്ന തെളിവെടുപ്പിനിടെ പ്രേക്ഷകരോട് ഗാനത്തെ കുറിച്ചുള്ള അഭിപ്രായം ചോദിക്കുകയും ഇനിയും നല്ല പാട്ടുകള്‍ വരും കാത്തിരിക്കണമെന്നും വേടന്‍ പറഞ്ഞു. പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്കായി അയക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു. യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് അറിയില്ല എന്ന വേടന്റെ മൊഴി വനം വകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതായും പോലീസ് അറിയിച്ചു.