മദീന: ഈ വർഷത്തെ ഹജ് സീസണിലെ ആദ്യ ഹജ് സംഘം പ്രവാചക നഗരിയിലെത്തി. ഹൈദരാബാദിൽ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേർ അടങ്ങിയ ആദ്യ സംഘം മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ഹജ്, ഉംറ മന്ത്രാലയ ആക്ടിംഗ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികളും ചേർന്ന് പൂച്ചെണ്ടുകളും ഈത്തപ്പഴവും മറ്റു ഉപഹാരങ്ങളും നൽകി തീർത്ഥാടകരെ ഊഷ്മളമായി സ്വീകരിച്ചു. വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിവിധ വകുപ്പുളുടെ സംയോജിത പരിശ്രമത്തിന്റെ ഫലമായി തീർത്ഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ സുഗമമായും ചുരുങ്ങിയ സമയത്തിനുള്ളിലും പൂർത്തിയായി.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group