ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരായ നടപടി തുടർന്ന് ഇന്ത്യ. പാകിസ്താന്റെ 16 യൂട്യൂബ് ചാനലുകൾ ഇന്ത്യയിൽ നിരോധിച്ചു. മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനൽ, ഡോൺ ന്യൂസ്, സമ ടിവി അടക്കമുള്ള 16 യൂടൂബ് ചാനലുകളാണ് നിരോധിച്ചത്.

സൈന്യത്തിനെതിരെ നിരന്തരം പ്രചാരണങ്ങൾ നടത്തിയതിനാണ് നടപടി. തെറ്റായ റിപോർട്ട് നൽകിയതിനെതിരെ ബിബിസിക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group