ന്യൂഡല്‍ഹി– ഇന്ത്യയുമായുള്ള വ്യാപാര കരാറിന്റെ രൂപരേഖ അന്തിമഘട്ടത്തിലേക്കന്നെ് യു.സ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ഇന്ത്യന്‍ വംശജയായ ഭാര്യ ഉഷക്കും കുട്ടികള്‍ക്കുമൊപ്പമാണ് വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കാനെത്തിയത്. പ്രസിഡന്റ് ട്രംപിന്റെയും പ്രധാനമന്ത്രി മോദിയുടെയും ആഗ്രഹം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് വാന്‍സ് പറഞ്ഞു. ട്രംപ് ഇന്ത്യയും യു.എസും വളരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയ 26 ശതമാനം തീരുവ 90 ദിവസത്തേക്ക് ട്രംപ് മരവിപ്പിച്ചിരുന്നു. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് തീരുവ വിഷയത്തില്‍ ഇന്ത്യയോടുള്ള മൃദുസമീപനം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊര്‍ജം, പ്രതിരോധം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിയും വാന്‍സും സംസാരിച്ചു. ഇന്ത്യയുമായുള്ള സൗഹൃദത്തിന് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ താരിഫ് വിഷയത്തില്‍ ഇന്ത്യക്ക് അനുകൂലമായ കരാറായിരിക്കും നടപ്പാക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.