കൊച്ചി– ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട സിനിമ നടന്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനില്‍ ഹാജറായി. കൊച്ചി നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ ശനിയാഴ്ച രാവിലെ പത്തു മണിക്കാണ് ഹാജറായത്. പോലീസിനോട് സ്റ്റേഷനിൽ ഹാജറാകുമെന്ന് അറിയിച്ച സമയത്തിന് അരമണിക്കൂര്‍ മുന്‍പേ ഷൈൻ ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ എത്തുകയായിരുന്നു.
സെന്‍ട്രല്‍ എ.സി.പിയുടെ നേത്രത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. അന്യേഷണവുമായി പൂര്‍ണമായി സഹകരിച്ച് ഷൈനിന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് പിതാവ് ചാക്കോ പറഞ്ഞു. ഡാന്‍സാഫ് സംഘം പരിശോധനക്ക് എത്തിയപ്പോള്‍ ഷൈന്‍ എന്തിനാണ് ഇറങ്ങിയോടിയത്? ഒളിവില്‍ പോയത് എന്തിന്? തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തത വരുത്തും. മുന്‍കാല കേസുകളെപ്പറ്റിയടക്കം ഉള്‍പ്പെടുത്തിയ 32 ചോദ്യങ്ങളടങ്ങിയ പ്രാധമിക ചോദ്യാവലി പോലീസ് തയാറാക്കിയിട്ടുണ്ട്. ഷൈനിന്റെ കഴിഞ്ഞ മാസത്തെ കോള്‍ ലോഗുകളും സമീപ കാലത്ത് താമസിച്ച 6 ഹോട്ടലുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചു.