അലഹബാദ്– മാതാപിതാക്കള ധിക്കരിച്ച് പ്രണയം വിവാഹം ചെയ്യുന്ന എല്ലാവര്‍ക്കും പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെങ്കില്‍ മാത്രം പോലീസ് സംരക്ഷണം ആവിശ്യപ്പെടാമെന്ന് കോടതി അറിയിച്ചു. പ്രണയ വിവാഹത്തിന് ശേഷം സംരക്ഷണം ആവശ്യപ്പെട്ട് ശ്രേയ കേസര്‍ വാനിയും ഭര്‍ത്താവും സമര്‍പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവ കോടതിയുടെ നിരീക്ഷണം ശ്രദ്ധയില്‍പ്പെടുത്തിയത്.
അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് സുരക്ഷ നല്‍കാന്‍ കോടതിക്ക് കഴിയുമെന്നും എന്നാല്‍ ഭീഷണിയുടെ അഭാവത്തില്‍ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ പരിശോധിച്ച ശേഷം ദമ്പതികൾക്ക് ഭീഷണിയില്ലെന്ന് ചൂണ്ടിക്കാണിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കി. ഹര്‍ജിക്കാരെ ശാരീരികമായോ മാനസികമായോ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി തെളിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ല. കൂടാതെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നതിനായി പോലീസ് അധികാരികള്‍ക്ക് പ്രത്യേക അപേക്ഷയും നകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ചിത്രകൂട് ജില്ലാ പോലീസ് മേധാവിക്ക് ഹര്‍ജിക്കാര്‍ നിവേദനം നല്‍കിയ അടിസ്ഥാനത്തില്‍ ഭീഷണിയുണ്ടെന്ന് പോലീസുകാര്‍ക്ക് ബോധ്യപ്പെട്ടാല്‍ നിയമപരമായി ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ കാരണത്താല്‍ ആരെങ്കിലും ദമ്പതികളോട് മോശമായി പെരുമാറുകയോ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്താല്‍ കോടതിയും പോലീസും ഇടപെടുമെന്നും കോടതി അറിയിച്ചു.