തൃശൂര്‍– മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിൽ സുഹൃത്തിനെ കെട്ടിടത്തില്‍ നിന്ന് തളളി വീഴ്ത്തിയ ശേഷം തലക്കടിച്ച് കൊലപ്പെടുത്തി യുവാവ്. സംഭത്തില്‍ കോട്ടയം കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടില്‍ സാജന്‍ ചാക്കോയെ വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ സ്വദേശി പടിഞ്ഞാറേറ്റതില്‍ വീട്ടില്‍ അനില്‍കുമാറാണ് കൊല്ലപ്പെട്ടത്.
ഇവര്‍ രണ്ട് പേരും വാടാനപ്പള്ളിക്കടുത്ത് പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തില്‍ ഡ്രൈവര്‍മാരായിരുന്നു. തലക്കടിച്ച് കൊലപ്പെടുത്തിയതിനു ശേഷം പ്രതി പലചരക്ക് മൊത്ത വ്യാപാരിയെയും പോലീസിനെയും വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group