എറണാകുളം– നേര്യമംഗലം മണിയമ്പാറയില്‍ കെ.എസ്.ആര്‍.ട്ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. കട്ടപ്പന കീരിത്തോട് സ്വദേശിനി തേക്കുന്നത്ത് അനിന്‍ഡ ബെന്നി (14) ആണ് മരിച്ചത്. താഴേക്ക് വീഴുന്നതിനിടയില്‍ തെറിച്ചുവീണ കുട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് എത്തി ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി മാറ്റിയതിനു ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂന്നാര്‍ എറണാകുളം റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ബസ്സിന്റെ ബ്രേക്കിന് തകരാറുണ്‌ചോ കോളജില്‍ പോകുന്ന വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.