തൃശൂര്‍– അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് ജീവനുകള്‍ കൂടി നഷ്ടപ്പെട്ടു. വാഴച്ചാലില്‍ ശാസ്താപൂര്‍വ്വം ഊരിലെ സതീഷ്, അംബിക എന്നിവരാണ് ഏപ്രില്‍ 14ന് രാത്രി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഒരു ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയും കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു. അതിരപ്പള്ളിയില്‍ അടിച്ചില്‍ തൊട്ടി തമ്പാന്റെ മകന്‍ സെബാസ്റ്റിയന്‍ (20) മരിച്ചത്. കൂട്ടുകാരോടൊപ്പം വനത്തില്‍ നിന്ന് തേന്‍ ശേഖരിച്ച് തിരിച്ച് വരുന്ന സെബാസ്റ്റ്യനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
വഞ്ചിക്കടവില്‍ കുടില്‍ കെട്ടി താമസിച്ച് വനവിഭവങ്ങള്‍ ശേഖരിക്കുകയായിരുന്നു സതീഷനും അമ്പികയുമടക്കമുള്ള മൂന്ന് കുടുംബങ്ങള്‍. കാട്ടാനക്കൂട്ടം ഇവര്‍ക്ക് നേരെ ആക്രമിക്കാൻ വന്നതിനു ശേഷം എല്ലാവരും ചിതറി ഓടുകയായിരുന്നു. കാട്ടിലേക്ക് ഓടിപ്പോയ നാലു പേരിൽ അംബികയും സതീഷനും കാട്ടാനക്ക് മുന്നില്‍ പെടുകയായിരുന്നു. പുഴയില്‍ നിന്നാണ് അംബികയുടെ മൃതദേഹം കണ്ടെത്തിയത്.