തിരുവനന്തപുരം– സര്‍വ്വകാല റെക്കോര്‍ഡുകളെയും പിന്‍തള്ളി സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് സ്വര്‍ണത്തിന് ഗ്രാമിന് 8745 രൂപയില്‍ നിന്ന് 8770 രൂപയാവുകയും പവന് 69960 രൂപയില്‍ നിന്ന് 200 രൂപ വര്‍ധിച്ച് 70160 രൂപയുമായി. ഇന്നത്തെ വെള്ളിവില ഗ്രാമിന് 104 രൂപയും കിലോഗ്രാമിന് 1,04000 രൂപയുമാണ്.
ഏപ്രില്‍ മാസത്തില്‍ ആഗോളവിപണിയിലെ പ്രതിസന്ധി സ്വര്‍ണവിലയില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ഇങ്ങനെയാണ്. ഏപ്രില്‍ 1ന് ഒരു പവൻ സ്വർണത്തിന് 68,080 രൂപയായിരുന്നു. ഏപ്രില്‍ 5 ആവുമ്പോഴേക്കും 66,480 രൂപയായി കുറഞ്ഞു. ഏപ്രില്‍ 8ാം തീതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 65,800ലെത്തി. പിന്നീടങ്ങോട്ട് വില കൂടാന്‍ തുടങ്ങി. ഏപ്രില്‍ 9ന് 66320 ആയും ഏപ്രില്‍ 10 ന് 68480 രൂപയായും ഉയര്‍ന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ സ്വര്‍ണത്തിന് കൂടിയിരിക്കുന്നത് 4360 രൂപയാണ്. ഈ മാസം തുടക്കത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2080 രൂപയുമാണ് കൂടിയിരിക്കുന്നത്.