കോട്ടയം– ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ്ങ് കേസിലെ പ്രതികള്‍ക്ക് കോട്ടയം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രതികളുടെ പ്രായം, മുമ്പ് കുറ്റകൃത്യത്തില്‍ പങ്കാളികളല്ല എന്നിവ കണക്കിലെടുത്താണ് ജാമ്യം. പ്രതികളായ സാമുവല്‍ ജോണ്‍സന്‍, എസ്.എന്‍ ജീവ, റിജില്‍ ജിത്ത്, കെ.പി രാഹുല്‍ രാജ്, എന്‍ വിവേക് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ കുറ്റപത്രം അന്യേഷണ സംഘം സമര്‍പ്പിച്ചിട്ടുണ്ട്.
2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ ജൂനിയർ വിദ്യാര്‍ഥികളെ ക്രൂരമായി റാഗിങ്ങ് ചെയ്‌തെന്ന പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പ്രതികള്‍ ക്രൂരമായി വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ആസ്വദിക്കാറുണ്ടായിരുന്നു. കേസിലെ പ്രധാന തെളിവായി സമര്‍പ്പിച്ചത് ഈ ദൃശ്യങ്ങളാണ്. 45 ദിവസം കൊണ്ട് അന്യേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച ഈ കേസില്‍ 40 സാക്ഷികളം 32 രേഖകളുമുണ്ട്