ന്യൂഡല്‍ഹി– ആഗോളതലത്തിൽ മലയാളികളുടെ അഭിമാനമുയര്‍ത്തിപ്പിടിച്ച് മലബാര്‍ പൊറോട്ട. ലോകത്തിലെ മികച്ച സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയില്‍ ആദ്യത്തെ അഞ്ച് സ്ഥാനത്തിൽ ഇടം നേടിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം പൊറോട്ട. ആഗോള റാംങ്കിങ്ങിന് പേരുകേട്ട ഓണ്‍ലൈന്‍ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് പുറത്തിറക്കിയ പട്ടികയിലാണ് പൊറോട്ട അഞ്ചാം സ്ഥാനം നേടിയത്. ഈ പട്ടികയുടെ ഒന്നാം നിരയില്‍ തന്നെ സ്ഥാനം നേടിയ ഇന്ത്യന്‍ ഭക്ഷണമായ അമൃത്സരി കുല്‍ച്ചയും, ചോള ഭട്ടൂരെയും (പൂരിയും കടലക്കറിയും) ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ മറ്റ് വിഭവങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group