അഹമ്മദാബാദ്– വിശാല പ്രവര്‍ത്തക സമിതി യോഗത്തില്‍ ഗുജറാത്തിനായി പ്രത്യേക പ്രമേയം പാസാക്കി കോണ്‍ഗ്രസ്. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്നാണ് പ്രമേയത്തില്‍ പറയുന്നത്. യോഗത്തില്‍, ഇന്ന് പുനസംഘടന വര്‍ഷമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് ഒറ്റക്കെട്ടായി നില്‍ക്കണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു.
ബി.ജെ.പിയെ നേരിടാന്‍ സംഘടനയെ ശക്തിപ്പെടുത്തെണമെന്ന പ്രമേയവും യോഗത്തില്‍ പാസാക്കി. മണിപ്പൂരില്‍ ആക്രമണത്തിന് കൂട്ടു നിന്നത് ബി.ജെ.പി സര്‍ക്കാറാണെന്ന് പ്രമേയത്തിൽ പറയുന്നു. ഫെഡറിലസത്തിനെതിരായ എല്ലാ ആക്രമണങ്ങളെയും കോണ്ർഗ്രസ് ചെറുത്ത് തോല്‍പ്പിക്കും, ഭരണവിരുദ്ധ ശക്തികളെ ജയിക്കാന്‍ അനുവദിക്കുകയില്ലെന്നും സാമൂഹിക നീതിയുടെ അടിത്തറ ജാതി സെന്‍സസിലൂടെ മാത്രമേ ശക്തിപ്പെടുത്താന്‍ കഴിയൂ എന്നും പ്രമേഹത്തില്‍ പറയുന്നു.
വിവേചനമില്ലായാമയാണ് കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം,പക്ഷെ ബി.ജെ.പി സര്‍ക്കാര്‍ അതിന് വിപരീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും, കേന്ദ്ര സര്‍ക്കാറിന്റെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ’ ഫെഡറല്‍ വ്യവസ്ഥക്ക് എതിരാണെന്നും പ്രമേയത്തില്‍ പറയുന്നു.