ഡൽഹി– ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ശക്തമാകുന്നു. സംഭവസ്ഥലത്ത് നിന്ന് വലിയ തോതിൽ പണം കണ്ടെത്തതിയതിനേ തുടർന്ന്, പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്.
മാർച്ച് 26-ന് ഡെപ്യൂട്ടി കമ്മീഷണർ ദേവേഷ് മഹ്ല നയിച്ച പ്രത്യേക സംഘം യശ്വന്ത് വർമയുടെ തുഘ്‌ലക് ക്രസന്റ് വസതിയിൽ പരിശോധന നടത്തി. സി.സി.ടി.വി ദൃഷ്യങ്ങൾ പരിശോധിക്കുകയും വീട്ടിലേ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു.
1960 ജനുവരിയിൽ ജനിച്ച യശ്വന്ത് വർമ, മുൻ അലഹബാദ് ഹൈകോടതി ജഡ്ജിയായിരുന്നു. 2021 ഒക്‌ടോബറിലാണ് അദ്ദേഹം ദില്ലി ഹൈകോടതിയിലെ ജഡ്ജിയായി നിയമിതനായത്. നീതിന്യായ മേഖലയിൽ നിരവധി സുപ്രധാന വിധികൾ നൽകിയിട്ടുളളയാളാണ് അദ്ദേഹം.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ജുഡീഷ്യൽ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. സുപ്രീംകോടതി ഏപ്രിൽ ആദ്യവാരത്തിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. കൂടുതൽ തെളിവുകൾ പുറത്തുവരുന്നതോടെ അന്വേഷണം വേഗത്തിലാകുമെന്നാണ് സൂചന.