പാലക്കാട്- അട്ടപ്പാടിയിലും അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി ജീവനക്കാർ മരണപ്പെട്ടു.
അട്ടപ്പാടിയിലെ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് താത്കാലിക തൊഴിലാളിയായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരണപ്പെട്ടു.
ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണമായത്.
കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിന്റെ അറ്റകുറ്റപ്പണിക്കിടെ ലൈൻമാൻ പത്തനംതിട്ട സ്വദേശി സി.കെ. റെജി (53) ഷോക്കേറ്റ് മരിച്ചു.
വൈകിട്ട് അഞ്ചരയോടെയാണ് അതിരപ്പിള്ളി ജംഗ്ഷനിൽ അപകടം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group