താമരശ്ശേരി- പള്ളിപ്പുറം മഹല്ല് കമ്മിറ്റിയുടെ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി തച്ചംപൊയിലിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചിട്ടയാർന്നതും ശാസ്ത്രീയവുമായ ലഹരി വിരുദ്ധ ക്യാമ്പയിന്റെ നാലാം ഘട്ടം പ്രവർത്തനങ്ങളുടെ ഭാഗമായാണ് ‘ജ്വാല’ എന്ന പേരിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.
ഗ്രാമ നഗര വ്യത്യാസമില്ലാതെ പ്രായ ഭേദമന്യേ എല്ലാവരിലേക്കും ലഹരിയുടെ കരാളഹസ്തം വളർന്നു പന്തലിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിലാണ് പള്ളിപ്പുറം മഹല്ല് കമ്മിറ്റി നാലു മാസങ്ങൾക്കുമുമ്പ് ലഹരി വിരുദ്ധ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചത്. ഒന്നാംഘട്ടത്തിൽ മഹല്ല് കമ്മിറ്റി ഭാരവാഹികൾക്കും അംഗങ്ങൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി തുടർന്ന് വീട് വീടാന്തരം കമ്മിറ്റി അംഗങ്ങൾ കയറിയിറങ്ങി വീട്ടുകാരെ ബോധവൽക്കരിച്ചു. തുടർന്ന് മഹല്ല് നിവാസികളെ പ്രാദേശിക അടിസ്ഥാനത്തിൽ 6 ക്ലസ്റ്ററുകളായി തിരിച്ച് മുഴുവൻ കുടുംബാംഗങ്ങൾക്കും വിദഗ്ധന്മാരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നൽകി . നാലാംകെട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജ്വാല എന്ന പേരിൽ തറാവീഹ് നിസ്കാരത്തിന് ശേഷം മുഴുവൻ ആളുകളെയും സംഘടിപ്പിച്ചുകൊണ്ട് നൈറ്റ് മാർച്ച് നടത്തിയത്. പള്ളിപ്പുറം മഹല്ല് കമ്മിറ്റി ഭാരവാഹികൾ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി. നൈറ്റ് മാർച്ചിന് ശേഷം നടന്ന സംഗമത്തിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീബൻ തങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു വിഎം ഉമ്മർ മാസ്റ്റർ സംസാരിച്ചു . സെക്രട്ടറി എ പി മൂസക്കുട്ടി സ്വാഗതവും സക്കീർ മാസ്റ്റർ നന്ദിയും പറഞ്ഞു,
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group