വടകര: വടകരയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മോഷ്ടിച്ച ആറ് ബൈക്കുകളുമായി പ്രായപൂർത്തിയാകാത്ത അഞ്ച് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. നിരന്തരം ബൈക്കുകൾ മോഷണം പോകുന്ന പരാതി വന്നതോടെ പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷിക്കുകയായിരുന്നു. ബൈക്കുകളെന്നും പുറത്ത് പോയിട്ടില്ലെന്ന് ആദ്യം ഉറപ്പ് വരുത്തിയ പോലീസ് നിരവധി സി.സി.ടി.വികൾ പരിശോധനക്ക് വിധേയമാക്കി.
എസ്. ഐ എം.കെ രഞ്ജിത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതോടെയാണ് വിദ്യാർത്ഥികളിലേക്ക് സൂചന എത്തുന്നത്. പിടിയിലായ വിദ്യാർത്ഥികൾ 9, 10 ക്ലാസുകളിൽ പഠിക്കുന്നവരാണ്. ബൈക്കുകൾ വില്പനക്കല്ല മോഷ്ടിക്കുന്നത്. മറിച്ച് രൂപമാറ്റവും നമ്പറും മാറ്റി കറങ്ങാൻ ഉപയോഗിക്കുന്നതായാണ് വിവരം. നമ്പർ മാറ്റി നൽകിയ ആളെ കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group