ജിദ്ദ- പ്രവാസി ബാർബേഴ്സ് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ജിദ്ദയിലെ സീസൺ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. സുബൈർ വള്ളുവമ്പ്രം അധ്യക്ഷത വഹിച്ചു. സാദത്ത് കരുവാരക്കുണ്ട് വാർഷിക റിപ്പോർട്ടും, ശിഹാബ് മർവ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി മുജീബ് മമ്പാടും ഹാരിസ് പെരിന്തൽമണ്ണ, നാസർ ബഹറ എന്നിവർ സംസാരിച്ചു.
റമദാൻ കാരുണ്യ ഫണ്ടിന് അർഹരായ 24 കുടുംബങ്ങൾക്ക് സഹായം നൽകി. ഉദാരമതികളായ കൂട്ടായ്മയിലെ മെമ്പർമാരുടെ കാരുണ്യത്താൽ തെരഞ്ഞെടുത്ത അഞ്ചു നിർധരരായ കുടുംബങ്ങൾക്ക്, മാസത്തിൽ 3000 രൂപ വീതം നൽകിക്കൊണ്ട് ഒരു വർഷത്തേക്ക് കൊടുക്കുവാനുള്ള കൈത്താങ്ങ് പരിപാടിക്ക് തുടക്കം കുറിച്ചു. 400 ഓളം മെമ്പർമാരെ ഉൾക്കൊള്ളിച്ചു കൊണ്ട് വിപുലമായ ഇഫ്താർ സംഗമം നടത്തി.
ജിദ്ദയിലെ മഹജറിൽ വച്ച് നടന്ന മെമ്പർമാരുടെ ഫുട്ബോൾ ടൂർണമെന്റിൽ മർവ എഫ് സി ചാമ്പ്യന്മാരും ഹംദാനിയ എഫ്സി റണ്ണേഴ്സ്അപ്പുമായി.
പ്രസിഡന്റ് ആയി സുബൈർ വള്ളുവമ്പ്രം, സെക്രട്ടറി സമീർ ഹെയർ ക്ലബ്ബ്,ട്രഷറർ മുസ്തഫ കോട്ടയിൽ,
രക്ഷാധികാരികളായി നാസർ ബഹറ, മുജീബ് മമ്പാട് ഹാരിസ് പെരിന്തൽമണ്ണ.ചാരിറ്റി വിങ്ങ് കൺവീനർ: ഹാരിസ്കാരാപറമ്പ്, ശിഹാബ് മർവ .വൈസ് പ്രസിഡണ്ട്: സാദത്ത് കരുവാരക്കുണ്ട്, ഫൈസൽ പാണക്കാട്
ജോയിന്റ് സെക്രട്ടറി: ജുനൈസ് നിലമ്പൂർ, അബ്ദുൽ ഗഫൂർ
ജോയിന്റ് ട്രഷറർ ഹംസ മഹജർ, ഹംസ ഷറഫിയ
എക്സിക്യൂട്ടീവ്:
മുസ്തഫ ചേളാരി ബഷീർ ചേലേമ്പ്ര നൗഫൽ ഒളവണ്ണ ഷുക്കൂർ കാളികാവ് റജീബ് സാമിർ
നിയാസ് ചെങ്ങാനി
വഹാബ് എന്നിവരേയും
തിരഞ്ഞെടുത്തു.
യോഗത്തിൽ ജുനൈസ് നിലമ്പൂർ സ്വാഗതവും ഫൈസൽ പാണക്കാട് നന്ദിയും പറഞ്ഞു