കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. എളമ്പശേരി സ്വദേശിയായ മായയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് പുലർച്ചെ ആശാവർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. അതിനിടയിലാണ് കൊലപാതകം നടന്നത്.
മായയുടെ തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഭാര്യയെ സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് ജിജോ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇവർക്ക് ഒരു കുട്ടിയുണ്ട്. കൃത്യം നടക്കുമ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നില്ല. ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീയാണ് മായ. ജിജോയും മായയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group