കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 8,050 രൂപയിലും പവന് 64,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ ഉയർന്ന് 6,620 രൂപയിലെത്തി.
സംസ്ഥാനത്ത് ഒരുദിവസത്തെ ക്ഷീണത്തിനു ശേഷം ശനിയാഴ്ച സ്വർണവില വീണ്ടും കുതിച്ചുയർന്നിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്.
ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഈ റിക്കാർഡിലേക്ക് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും അകലം മാത്രമാണുള്ളത്.