ജിദ്ദ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന പകര്‍ച്ച വ്യാധി സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പുതുതായി ആവിര്‍ഭവിച്ച ഈ നിഗൂഡ രോഗം ബാധിക്കുന്നവര്‍ മണിക്കൂറുകള്‍ക്കകം മരണമടയാനാണ് സാധ്യത. അമ്പതിലധികം ആളുകള്‍ ഇതിനകം മരിച്ചതായാലും സംഘടനയുടെ പ്രസ്താവന വെളിപ്പെടുത്തി. ആരോഗ്യ വിഭാഗം അധികൃതര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ബസാന്‍കുസോ പട്ടണത്തില്‍ അജ്ഞാത ഉത്ഭവമുള്ള ഒരു രോഗത്തിന്റെ ആവിര്‍ഭാവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
52 മരണങ്ങള്‍ ഉള്‍പ്പെടെ 943 ല്‍ അധികം അണുബാധ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശദീകരിച്ചു.അസോസിയേറ്റഡ് പ്രസ്സ് ഉദ്ധരിച്ച ബികോറോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ സെര്‍ജി എന്‍ഗാലിബറ്റോയുടെ വാക്ക് പ്രകാരം രോഗലക്ഷണങ്ങളുടെ പാരമ്യത്തിനും മരണത്തിനും ഇടയിലുള്ള കാലയളവ് മിക്ക കേസുകളിലും 48 മണിക്കൂര്‍ മാത്രമാണ്. ഭൂരിപക്ഷം കേസുകളിലും ഇതായിരുന്നു സ്ഥിതി. ”ഇതാണ് ആശങ്കാജനകമായ കാര്യം” മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജനുവരി 21 നാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ നിന്ന് പുതിയ പകര്‍ച്ചവ്യാധി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയത്. മൂന്ന് കുട്ടികള്‍ വവ്വാലിനെ കഴിച്ചതിനെ തുടര്‍ന്നാണ് രോഗം ആരംഭിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ഡമോക്രാറ്റിക് കോംഗോയിലെ ബൊലോക്കോ പട്ടണത്തില്‍ ആയിരുന്നു സംഭവം. മൂന്ന് കുട്ടികള്‍ വവ്വാലിനെ വിഴുങ്ങിയതോടെ രക്തസ്രാവവും പനിയും ഉണ്ടാവുകയും അവര്‍ 48 മണിക്കൂറിനുള്ളില്‍ മരിക്കുകയുമായിരുന്നു.
ഫെബ്രുവരി 9 ന് മറ്റൊരു നഗരമായ ബൊമാറ്റി പട്ടണത്തില്‍ നിലവിലെ നിഗൂഢ രോഗത്തിന്റെ രണ്ടാമത്തെ ആവിര്‍ഭാവം ഉണ്ടായി. അതിലെ 13 കേസുകളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ തലസ്ഥാനമായ കിന്‍ഷാസയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ റിസര്‍ച്ചിലേക്ക് പരിശോധനയ്ക്കായി അയച്ചതായും സംഘടന വ്യക്തമാക്കി.
എല്ലാ സാമ്പിളുകളിലും ഇബോള വൈറസ് അല്ലെങ്കില്‍ മാര്‍ബര്‍ഗ് പോലുള്ള മറ്റ് രക്തസ്രാവ പനികള്‍ ഇല്ലെന്ന് പരിശോധനയില്‍ തെളിഞ്ഞപ്പോള്‍, ചില സാമ്പിളുകളില്‍ മലേറിയ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ആരോഗ്യ അധികൃതര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ബസാന്‍കുസോ പട്ടണത്തില്‍ അജ്ഞാത ഉത്ഭവമുള്ള ഒരു രോഗത്തിന്റെ ആവിര്‍ഭാവം റിപ്പോര്‍ട്ട് ചെയ്തു, 52 മരണങ്ങള്‍ ഉള്‍പ്പെടെ 943 ല്‍ അധികം അണുബാധ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വിശദീകരിച്ചു