ചിക്കാഗോ: ചിക്കാഗോ മിഡ് വേ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ വന്‍ ദുരന്തം ഒഴിവായി. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനവും സ്വകാര്യ ജെറ്റും തമ്മിലുള്ള കൂട്ടിയിടിയാണ് പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഒഴിവായത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റാണാണ് വിമാനം എതിര്‍ദിശയിലേക്ക് തിരിച്ചത്. അനുമതിയില്ലാതെ സ്വകാര്യ ജെറ്റ് റണ്‍വേയില്‍ പ്രവേശിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 8.50നായിരുന്നു അപകടം.
സ്വകാര്യ ജെറ്റ് റണ്‍വേയില്‍ പ്രവേശിച്ചതോടെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റ് ലാന്റിങ് റദ്ദാക്കി അതിവേഗം ആകാശത്തിലേക്ക് നീങ്ങുകയായിരുന്നു. ലാന്റിങിന് 50 അടി മാത്രം ഉള്ളപ്പോഴായിരുന്നു സ്വകാര്യ ജെറ്റിന്റെ പ്രവേശനം. സ്വകാര്യ ജെറ്റ് പൈലറ്റിനോട് മാറിനില്‍ക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചെങ്കില്‍ അവര്‍ അത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് സൗത്ത് വൈസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റ് ഇടപെട്ട് ദുരന്തം ഒഴിവാക്കിയത്.
കൂട്ടിയിടിയില്‍ നിന്ന് സൗത്ത്‌വെസ്റ്റ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സൗത്ത്‌വെസ്റ്റ് ഫ്‌ളൈറ്റ് 2504 എന്ന വിമാനമാണ് ലൈന്‍ഡിങ്ങിനായി മിഡ്‌വേ വിമാനത്താവളത്തിന്റെ റണ്‍വേയിലേക്ക് താഴ്ന്നിറങ്ങിയത്. പൊടുന്നനെ വെളുത്ത നിറത്തിലുള്ള ചെറുവിമാനം സൗത്ത്‌വെസ്റ്റ് വിമാനത്തിന് മുന്നിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. റണ്‍വേയില്‍ നിലംതൊടുന്നതിന് തൊട്ടുമുമ്പായി സൗത്ത്‌വെസ്റ്റ് വിമാനം ഉടനടി വീണ്ടും പറന്നുയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സൗത്ത്‌വെസ്റ്റ് വിമാനത്തിന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊടുന്നതിന് 50 അടി മാത്രമുള്ളപ്പോഴാണ് ചെറുവിമാനം പൈലറ്റിന്റെ ശ്രദ്ധയില്‍പെട്ടതും വീണ്ടും പറന്നുയര്‍ന്നതും. നെബ്രാസ്‌കയിലെ ഒമാഹയില്‍ നിന്ന് വരികയായിരുന്ന സൗത്ത്‌വെസ്റ്റ് വിമാനമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ടെന്നസിയിലെ നോക്‌സ്‌വില്ലെയിലേക്ക് പോകാനായി പുറപ്പെട്ടതാണ് സ്വകാര്യ വിമാനം. ബോംബാര്‍ഡിയാര്‍ ചാലഞ്ചര്‍ 350 മോഡല്‍ വിമാനമായിരുന്നു ഇത്.