ജിദ്ദ:പരിശുദ്ധ ഉംറ നിർവ്വഹിക്കുവാൻ എത്തിയ കൊണ്ടോട്ടി അക്ഷര ക്ലബ്ബ് ജനറൽ സെക്രട്ടറിയും,ജീവകാരുണ്യ പ്രവർത്തകനുമായ മധുവായി നസീറിന് കൊണ്ടോട്ടി സെൻറർ ജിദ്ദ സ്വീകരണം നൽകി.മനാൽ ജിദ്ദ ഹോട്ടലിൽ നടന്ന ചടങ്ങ് സലിം മധുവായിയുടെ അധ്യക്ഷതയിൽ ഹസ്സൻ കൊണ്ടോട്ടി ഉൽഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി,എ.ടി.ബാവതങ്ങൾ,ഗഫൂർ ചുണ്ടക്കാടൻ,ഇർഷാദ് കളത്തിങ്ങൽ എന്നിവർ സംസാരിച്ചു.കബീർ കൊണ്ടോട്ടി ഉപഹാരം നൽകി.കബീർ നീറാട്,എ.ടി നസ്റു തങ്ങൾ,പി.സി അബൂബക്കർ,ജംഷി കടവണ്ടി,റഫീഖ് മധുവായി,എ.ടി.റഫീഖലി തങ്ങൾ,ശാലു വാഴയൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കബീർ തുറക്കൽ ഖിറാഅത്ത് നടത്തി.റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group