ദുബായ്: ഹാര്‍ദിക് പാണ്ഡ്യാ- ഈ താരത്തെ പോലെ ഒരേ സമയം ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇടം നേടിയതും കണ്ണില്‍ കരടായതുമായ ഒരു താരം ഉണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ ഒരാള്‍ വേറെ ഇല്ല എന്ന് തന്നെ പറയാം. മുംബൈ ഇന്ത്യന്‍സിന്റെ നായകനായി രോഹിത്തിന് പകരം എത്തിയപ്പോള്‍ ട്രോളുകള്‍ കിട്ടിയ ഹാര്‍ദിക് ടി 20 ലോകകപ്പ് ജയത്തോടെ ഹീറോ ആയി. എന്നാല്‍ അതെ ഹാര്‍ദിക് ഇന്നലെ വേഗം പുറത്താക്കണം എന്ന് ആരാധകര്‍ ആഗ്രഹിച്ചു. കോഹ്ലിയുടെ സെന്ററി നിഷേധിക്കുന്ന രീതിയില്‍ വേഗത്തില്‍ ഹാര്‍ദിക് മത്സരം ആവാസനിപ്പിക്കുമോ എന്ന പേടിയായിരുന്നു ആരാധകര്‍ക്ക്.
എന്തായാലും ഇന്ത്യയുടെ ജയത്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയുടെ വാച്ചും താരമായി. അദ്ദേഹം ധരിച്ച റിച്ചാര്‍ഡ് മില്‍ ആര്‍ എം 27 -02 വാച്ചിന് വില 7 കോടി രൂപയാണ്. ലിമിറ്റഡ് എഡിഷന്‍ വാച്ചാണ് ഇത്. ബാബര്‍ അസമിനെ പുറത്താക്കി പാണ്ഡ്യ കളി ഇന്ത്യക്ക് അനുകൂലമാക്കിയപ്പോഴാണ് ആളുകള്‍ ഇത് ശ്രദ്ധിച്ചത്. ഈ വാച്ച് 50 എണ്ണമേ നിലവിലുള്ളൂ. Richard Mille RM 27-02 CA FQ Tourbillon Rafael Nadal Skeleton Ubev എന്ന വാച്ചിന്റെ പേര് ആളുകള്‍ അടിച്ചുനോക്കിയപ്പോഴാണ് ബോധം പോയത് എന്ന് പറയാന്‍. ടെന്നീസ് ഇതിഹാസം റഫേല്‍ നദാലിന് വേണ്ടി സൃഷ്ടിച്ച വാച്ചാണ് ഇത്.