കുവൈത്തി സിറ്റി – അച്ചടക്ക നടപടികളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ പോലീസുകാരെയും വിട്ടയക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ ശൈഖ് സാലിം നവാഫ് അല്‍അഹ്മദ് അല്‍സ്വബാഹ് ഉത്തരവിട്ടു. പോലീസ് ഉദ്യോഗസ്ഥരെ ഇന്ന് വിട്ടയക്കും. ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചും റമദാന്‍ മാസം സമാഗതമാകാറായത് കണക്കിലെടുത്തും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സ്വബാഹിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥരെ വിട്ടയക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group