തിരുവനന്തപുരം: എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പി എസ് സഞ്ജീവാണ് പുതിയ സെക്രട്ടറി. എം ശിവപ്രസാദാണ് പ്രസിഡന്റ്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മുൻ പ്രസിഡന്റ് കെ അനുശ്രീയും പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ പരിഗണനാ പട്ടികയിലുണ്ടായിരുന്ന പി എസ് സഞ്ജീവിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group