Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 29
    Breaking:
    • ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    • പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    • ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    • ബാബുരാജ് ചതിയൻ, സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല- സരിത എസ്. നായർ
    • ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    യു.എ.ഇയുടെ അത്യാധുനിക യുദ്ധ കപ്പൽ കമ്മീഷൻ ചെയ്തു

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ08/02/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: അത്യാധുനിക സൈനിക മികവുള്ള പുതിയ യുദ്ധക്കപ്പലുമായി യു.എ.ഇ. അൽ ഇമാറാത്ത് കോർവെറ്റ് (പി 111) എന്ന പുതിയ യുദ്ധക്കപ്പൽ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കമ്മീഷൻ ചെയ്തത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്‍റെ സമുദ്രാതിർത്തി സുരക്ഷിതമാക്കുന്നതിനുമുള്ള നാവികസേനയുടെ പ്രതിബദ്ധതയാണ് കപ്പൽ പ്രതിഫലിപ്പിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സിൽ കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അത്യാധുനിക പനോരമിക് സെൻസറുകളും തടസങ്ങളില്ലാത്ത ഡേറ്റ ശേഖരണത്തിനും പ്രോസസ്സിംഗിനുമായി രൂപകൽപ്പന ചെയ്ത ഒരു നൂതന സുരക്ഷാ ഇന്‍റലിജൻസ് യൂണിറ്റും പുതിയ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.

    കൂടാതെ റഡാറുകൾ, ഇലക്‌ട്രോ ഒപ്റ്റിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, കമ്മ്യൂണിക്കേഷൻ ആന്‍റിനകൾ എന്നിവയുൾപ്പെടെയുള്ള ഹൈടെക് സെൻസർ സംവിധാനങ്ങളും പ്രത്യേക കാലാവസ്ഥാ സംവിധാനങ്ങളും കപ്പലിൽ ഉണ്ട്.

    ഭാവിയിലെ ഏത് വെല്ലുവിളികളെയും നേരിടാൻ സായുധ സേന എപ്പോഴും സജ്ജരാണെന്നും വിവിധ പ്രതിരോധ മേഖലകളിൽ യുഎഇ യിലുള്ളവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. യുദ്ധക്കപ്പലിന്‍റെ രൂപകല്പനയിലും നിർമാണത്തിലും പ്രധാന പങ്കുവഹിച്ച രാജ്യത്തെ പ്രതിഭകളെയും അദ്ദേഹം പ്രശംസിച്ചു.

    Hamdan bin Mohammed: As part of the Ministry of Defence’s ongoing efforts to enhance the nation’s naval capabilities, I have commissioned the Al Emarat Corvette (P111), a state-of-the-art naval vessel designed to the highest international military specifications, marking a… pic.twitter.com/gAzKOi0j07

    — Dubai Media Office (@DXBMediaOffice) February 7, 2025

    പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫദേൽ അൽ മസ്റൂയി, സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്‍റ് ജനറൽ ഇസ സെയ്ഫ് ബിൻ അബ്ലാൻ അൽ മസ്റൂയി, പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി. ലെഫ്റ്റനന്‍റ് ജനറൽ ഇബ്രാഹിം നാസർ അൽ അലവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ship
    Latest News
    ഗുജറാത്തില്‍ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിനിരയായി ഡോക്ടര്‍; നഷ്ടമായത് ആയുഷ്‌കാല സമ്പാദ്യം
    29/07/2025
    പരാതിക്കാരനെതിരെ പരാതി; ഷംനാസിന് ചെക്ക് വെച്ച് നിവിൻ പോളി
    29/07/2025
    ലോക അക്വാടിക്‌സ് അംഗമായി ഖലീൽ അൽ ജാബിർ
    29/07/2025
    ബാബുരാജ് ചതിയൻ, സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല- സരിത എസ്. നായർ
    29/07/2025
    ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
    29/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version