കയ്‌റോ – ഈജിപ്തിലെ സൂയസ് ഗവര്‍ണറേറ്റിലെ അതാക്ക ഡിസ്ട്രിക്ടിലെ കപ്പല്‍ നിര്‍മാണ മേഖലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ വന്‍ അഗ്നിബാധയില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും പത്തു മത്സ്യബന്ധന ബോട്ടുകളും ടൂറിസ്റ്റ് ലോഞ്ചുകളും കത്തിനശിക്കുകയും ചെയ്തു. അഗ്നിബാധയെ കുറിച്ച് കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സൂയസ് സുരക്ഷാ വകുപ്പിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ച് 12 ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും സ്ഥലത്തേക്ക് അയച്ചു. വന്‍തോതിലുള്ള തീപിടുത്തം നിയന്ത്രിക്കാന്‍ അഗ്നിശമന സേന ഉയര്‍ന്ന മര്‍ദത്തിലുള്ള ജലപീരങ്കികള്‍ ഉപയോഗിച്ചു.
മിനിറ്റില്‍ 12,000 ലിറ്റര്‍ വരെ വെള്ളം 70 മീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് പമ്പ് ചെയ്യാന്‍ ശേഷിയുള്ള പീരങ്കികളാണ് ഉപയോഗിച്ചത്. ഇതിലൂടെ അഗ്നിശമന പ്രക്രിയ വേഗത്തിലാക്കാന്‍ സാധിച്ചു. വൈകാതെ കൂടുതല്‍ ഫയര്‍ എന്‍ജിനുകളും ആംബുലന്‍സുകളും സ്ഥലത്തെത്തി. അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അഗ്നിബാധയുടെ കാരണം ഇതുവരെ അറിവായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group