ദോഹ: ഒരു മാസക്കാലത്തോളം നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ ഭാരവാഹികള്‍ നേതൃത്വം നല്‍കുന്ന സഖ്യത്തിന് വന്‍വിജയം. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് കീയിലുള്ള മൂന്ന് അപെക്‌സ് ബോഡികളിലും നിലവിലെ പ്രസിഡന്റമാര്‍ക്ക് ഒരെ സമയം രണ്ടാമൂഴം. ഇന്നലെ രാവിലെ 8 മണി മുതല്‍ ആരംഭിച്ച വൈകുന്നേരം ആറുമണിക്ക് അവസാനിച്ച വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി), ഇന്ത്യന്‍ കമ്യുണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യന്‍ സ്?പോര്‍ട്‌സ് സെന്റര്‍ (ഐ.എസ്.സി) പ്രസിഡന്റുമാരായി യഥാക്രമം എ.പി. മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ.പി അബ്ദുല്‍ റഹ്‌മാന്‍ എന്നിവരെ തന്നെ തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഫല പ്രഖ്യാപനവും വന്നു.
ഐ.സി.ബി.എഫില്‍ നിലവിലെ പ്രസിഡന്റായ ഷാനവാസ് ബാവ 1558 വോട്ടിന്റെ ലീഡില്‍ എതിര്‍ സ്ഥാനാര്‍ത്ഥി സാബിത് സഹീറിനെ പരാജയപ്പെടുത്തി. ആകെ പോള്‍ ചെയ്ത 6203 വോട്ടില്‍ 3856 വോട്ടും നേടിയാണ് ഷാനവാസ് ബാവ വിജയിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയും ഷാനവാസ് ബാവക്കെതിരെ എതിര്‍സ്ഥാനായ് മത്സരിച്ച സാബിത് സഹീറിന് 2298 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥിയായ സിഹാസ് ബാബുവിന് 49 വോട്ട് മാത്രമാണല്ലോ ലഭിച്ചത്.
മൂന്നാം മുഴം ഐ.സി.സി പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന എ.പി മണികണ്ഠന്‍ മികച്ച ലീഡുമായാണ് വിജയം ഉറപ്പിച്ചത് . എതിര്‍ സ്ഥാനാര്‍ഥിയായ ഷെജി വലിയകത്തിനെ 523 വോട്ടിന്റെ ലീഡിലാണ് തോല്‍പിച്ചത്. നിലവിലെ പ്രസിഡന്റ് കൂടിയായ എ.പി മണികണ്ഠന്‍ 1222 വോട്ട് നേടിയപ്പോള്‍, മുന്‍ ഐ.എസ്.സി ഭാരവാഹിയായ ഷെജി വലിയകത്തിന് 699 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു .
ആകെ പോള്‍ ചെയ്ത വോട്ടിന്റെ 70 ശതമാനവും സ്വന്തമാക്കിയാണ് ഇന്ത്യന്‍ സ്?പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് പദവിയില്‍ ഇ.പി അബ്ദുല്‍റഹ്‌മാന്‍ വീണ്ടും എത്തുന്നത്. ഇ പി അബ്ദുറഹ്‌മാന്റെ ഭൂരിപക്ഷം 662. ഇ.പി അബ്ദുല്‍ റഹ്‌മാന് 1155 വോട്ടും, എതിരാളിയായ ആഷിഖ് അഹമ്മദിന് 493 വോട്ടുമാണുള്ളത്.
ഓരോ അപ്പക്‌സ് ബോഡികളും അതില്‍ വിജയികളായവര്‍ നേടിയ വോട്ടും :
ഐ.സി.ബി.എഫ്
പ്രസിഡന്റ്: ഷാനവാസ് ബാവ (3856 വോട്ട്)
മാനേജിങ് കമ്മിറ്റി അംഗങ്ങള്‍: ദീപക് ഷെട്ടി (3868), ജാഫര്‍ തയ്യില്‍ (3781), നിര്‍മല ഗുരു (3533), റഷീദ് അഹമ്മദ് (3421).
എ.ഒ പ്രതിനിധി: നിസാമുദ്ദീന്‍ ഖാജ.
ഐ.സി.സി
പ്രസിഡന്റ്: എ.പി മണികണ്ഠന്‍ (1222 വോട്ട്)
മാനേജിങ് കമ്മിറ്റി അംഗങ്ങള്‍: എബ്രഹാം ജോസഫ് (1295), നന്ദിനി അബ്ബഗൗനി (1218), അഫ്‌സല്‍ അബ്ദുല്‍ മജീദ് (1096), ശാന്താനു ദേശ്പാണ്ഡേ (1088).
എ.ഒ പ്രതിനിധികള്‍: പ്രദീപ് പിള്ളൈ, രവീന്ദ്ര പ്രസാദ് സുബ്രമണ്യന്‍, സന്ദീപ് ശ്രീറാം റെഡ്ഡി.
ഐ.എസ്.സി
പ്രസിഡന്റ്: ഇ.പി അബ്ദുല്‍റഹ്‌മാന്‍ (1155 വോട്ട്).
മാനേജിങ് കമ്മിറ്റി അംഗങ്ങള്‍: അബ്ദുല്‍ ബഷീര്‍ തുവാരിക്കല്‍ (1257), ഹംസ യൂസുഫ് (1224), കവിത മഹേന്ദ്രന്‍ (1146), ദീപക് ചുക്കാല (1117).
എ.ഒ പ്രതിനിധി: അബ്ദുല്‍ അസീം.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ ഓണ്‍ലൈന്‍ വഴിയായിരുന്നു വോട്ടെടുപ്പ്. ?’റൈറ്റ് ടു ?വോട്ട്’ പ്ലാറ്റ്‌ഫോം വഴി പരാതികളൊന്നുമില്ലാതെ കുറ്റമുറ്റ രീതിയില്‍ വോട്ടിങ് പൂര്‍ത്തിയായി. ഇത്തവണ ഇ മെയില്‍ വഴി ഒ.ടി.പി സംവിധാനമൊരുക്കിയതോടെ ഖത്തറിലെ 10,000ത്തോളം പേര്‍ പ?ങ്കെടുത്ത വോട്ടെടുസ്സ് സുഗമായി പൂര്‍ത്തിയാക്കിയതിന്റെ ആശ്വാസത്തിലാണ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് കമ്മിറ്റിയും.