ജിദ്ദ : പാലക്കാട് ജില്ലയിലെ മത , സാമൂഹ്യ- സാംസ്‌കാരിക- വിദ്യഭ്യാസ രംഗത്ത് കഴിഞ്ഞ മുപ്പത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ജാമിഅ ഹസനിയ്യ മുപ്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് (ട്രൈസിന കോൺഫറൻസ്) ജിദ്ദ ഹസനിയ്യ കമ്മിറ്റി , ഐസിഎഫ് ആർ എസ് സി സംയുക്തമായി ഐക്യ ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. അബ്ദുസ്സമദ് ബാഖവി വിളയൂരിന്റെ അധ്യക്ഷതയിൽ നടന്ന ഐക്യ ദാർഢ്യ സംഗമം ഐ സി എഫ് നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ ഹുസൈൻ എറണാംകുളം ഉത്‌ഘാടനം ചെയ്തു.
പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ അബ്ദുറഷീദ് സഖാഫി ഏലംകുളം മുഖ്യപ്രഭാഷണം നടത്തി. മുഹ്‌യിദ്ധീൻ സഖാഫി യൂണിവേഴ്സിറ്റി (ഐ സി എഫ് ), ജാബിർ നഈമി (ആർ എസ് സി ) , ഷക്കീർ ഹുസൈൻ അൽ ഹസനി (ഹസനിയ്യ ) തുടങ്ങിയവർ സംസാരിച്ചു. ശാഹുൽ ഹമീദ് മുസ്‌ലിയാർ വല്ലപ്പുഴ സ്വാഗതവും മൻസൂർ മാസ്റ്റർ മണ്ണാർക്കാട് നന്ദിയും പറഞ്ഞു.പരിപാടിയിൽ അബ്ദുറഷീദ് സഖാഫി ഏലംകുള ത്തെ ഷാൾ അണിയിച്ച് ആദരിച്ചു.
അബൂ മിസ്ബാഹ് ഐക്കരപ്പടി , അബ്ദുൾ ഗഫൂർ മുസ്‌ലിയാർ പറമ്പിൽ പീടിക , സിറാജുദ്ധീൻ ഹാജി എന്നിവർ സംബന്ധിച്ചു. പാലക്കാട് ജാമിഅ ഹസനിയ്യ ട്രൈസിന കോൺഫറൻസ് – ജിദ്ദയിൽ ഐക്യ ദാർഢ്യ സംഗത്തിൽ അബ്‌ദു റഷീദ് സഖാഫി ഏലംകുളം മുഖ്യ പ്രഭാഷണം നടത്തുന്നു.👆