Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 25
    Breaking:
    • ദേശീയപാതയില്‍ വിള്ളല്‍ തുടരുന്നു; കാക്കഞ്ചേരിയില്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
    • ബലിപെരുന്നാൾ ജൂൺ ആറിനാകുമെന്ന് നിഗമനം, അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഇത്തവണ ശൈഖ് സ്വാലിഹ് ബിന്‍ ഹുമൈദ്
    • ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സംഘം ഖത്തറിൽ: വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച
    • ജപ്പാനെ മറികടന്ന് ഇന്ത്യ; ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് നീതി ആയോഗ് സിഇഒ
    • മാൻഹോളിൽ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്സ് സലാലയിൽ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    പാലക്കാട് ജില്ലാ കൂട്ടായ്മ കുടുംബ സംഗമം നടത്തി

    FirdouseBy Firdouse16/01/2025 Saudi Arabia 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പാലക്കാട്‌ ജില്ലാ കൂട്ടായ്മയുടെ സീനിയർ നേതാവ് സുലൈമാൻ ആലത്തൂർ കുടുംബ സംഗമം ഉത്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ : പാലക്കാട് ജില്ലാ കൂട്ടായ്മയുടെ എക്‌സിക്യുട്ടീവ് അംഗങ്ങളും മെമ്പർമാരും അടങ്ങുന്ന കുടുംബ സംഗമം ജിദ്ദയിലെ ഹരാസാത്തിൽ വെച്ച് നടത്തി. ജില്ലയിലെ പന്ത്രണ്ടോളം മണ്ഡലങ്ങളിൽ നിന്നുള്ള മെമ്പർമാരടങ്ങുന്ന ജില്ലാ കൂട്ടായ്മ രൂപം നൽകിയിട്ട് ഒന്നര വർഷമായപ്പോഴേക്കും കൂട്ടായ്മയുടെ കെട്ടുറപ്പിനാവശ്യമായ പ്രോഗ്രാമുകൾ നടത്താൻ സാധിച്ചു. പ്രധാനമായും കഴിഞ്ഞ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ ജിദ്ദ സമൂഹം സ്വീകരിച്ച ഇന്ത്യൻ കൗൺസിലേറ്റിൽ വെച്ച് പാലക്കാടൻ നൈറ്റ് എന്നൊരു പ്രോഗ്രാം നടത്തുകയുണ്ടായി. അതിന് ശേഷം എല്ലാ മെമ്പർമാരെയും ഒത്തൊരുമിപ്പിച്ച് പരിചയപ്പെടുക എന്ന ലക്ഷ്യത്തിൽ നടത്തിയ കുടുംബ സംഗമം എല്ലാവരിലും സന്തോഷം നൽകി.

    വിവിധ കലാ പരിപാടികളോട് കൂടി നടത്തിയ പ്രോഗ്രാമിൽ ഷൂടൗട്ട്, ബൗളിഗ്, ബാൾ പാസ്സിങ്, മ്യൂസിക്കൽ ചെയർ, ട്രിക്കി മലയാളം എന്നീ വിവിധ രീതിയിലുള്ള മത്സരങ്ങൾ നടത്തി. പാലക്കാട് ജില്ലയിലും പരിസരങ്ങളിലുമായി വിവിധ ഗാനമേള ഗ്രൂപ്പുകളിൽ ഗാനങ്ങൾ ആലപിച്ചിരുന്ന ജിദ്ദയിൽ പുതുമുഖമായ മുജീബ് റഹ്‌മാൻ പടിഞ്ഞാരങ്ങാടി, ജിദ്ദയിലെ തന്നെ ജന ശ്രദ്ധ നേടിയ ഗായിക സലീന ഇബ്രാഹീം എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും ജില്ലയിൽ നിന്നുള്ള വിവിധ കലാരൂപങ്ങളും, ഗാനങ്ങൾ ആലപിക്കാൻ കഴിവുള്ളവർക്കൊരു അവസരമൊരുക്കി ഗാനാലാപനങ്ങൾ കൊണ്ടും വ്യെത്യസ്തമായ രീതിയിൽ പ്രോഗ്രാം നടത്തുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രോഗ്രാം കൺവീനറും ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റുമായ മുജീബ് തൃത്താലയുടെ നേതൃത്വത്തിൽ നടന്ന ഔദ്യോഗിക ചടങ്ങ് ജില്ലയുടെ സീനിയർ നേതാവ് സുലൈമാൻ ആലത്തൂർ ഉത്ഘാടനം ചെയ്തു. പാലക്കാട് കൂട്ടായ്മയുടെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും ഫലമാണ് ഒരു കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചത് എന്നും, നടത്തുന്ന സംഗമങ്ങളെല്ലാം വ്യെത്യസ്ഥ രൂപത്തിൽ നടത്താൻ മനസ്സ് കാണിക്കുന്ന സംഘാടകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമകളിൽ പ്രൊഡ്യുസർ രംഗത്ത് സജീവമായ നൗഷാദ് ആലത്തൂർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജിദ്ദയിലൊരു കൂട്ടായ്മ പിറവി കൊണ്ടപ്പോൾ സ്വന്തം നാട്ടുകാരുടെ കൂട്ടായ്മ എന്നതിൽ അഭിമാനമുണ്ടെന്നും ജില്ലാ കൂട്ടായ്മക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

    മലയാള സിനിമാ രംഗത്തെ സംവിധായകൻ അലി അരിക്കത്ത്, ജില്ലാ കമ്മറ്റി പ്രസിഡന്റ് അസീസ് പട്ടാമ്പി, ജനറൽ സെക്രട്ടറി ജിദേശ് എറകുന്നത്ത്, ട്രഷറർ ഉണ്ണിമേനോൻ പാലക്കാട്‌, പിആർഒ മുജീബ് മൂത്തേടത്ത്, ഫൈനാൻസ് കൺട്രോളർ നാസർ വിളയൂർ, വനിതാ വിങ് കോർഡിനേറ്റർ സോഫിയ ബഷീർ, സന്തോഷ്‌ പാലക്കാട്‌, ശിവൻ ഒറ്റപ്പാലം, റജിയ വീരാൻ, കൃപ സന്തോഷ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

    ജിദ്ദ സമൂഹത്തിലും സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിൽക്കുന്ന പാലക്കാടിന്റെ എഴുത്തുകാരി റജിയ വീരാന് ജില്ലാ കമ്മറ്റിയുടെ ഉപഹാരം പ്രസിഡന്റ് അസീസ് പട്ടാമ്പി നൽകുകയും വൈസ് പ്രസിഡന്റ് മുജീബ് തൃത്താല ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജില്ലാ കമ്മറ്റിയുടെ സ്ഥാപക നേതാക്കളായ ഉണ്ണിമേനോൻ പാലക്കാട്, മുസ്തഫ തുറക്കൽ (തൃത്താല) , ജില്ലാ കമ്മറ്റി മെമ്പർ ജംഷീർ കരിങ്ങനാട് എന്നിവർക്ക് ജിദേശ് എറകുന്നത്ത്, ഹമീദ് ഒറ്റപ്പാലം, നാസർ വിളയൂർ, റസാഖ്‌ മൂളിപ്പറമ്പ് എന്നിവർ മെമെന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. ഷഫീഖ് പട്ടാമ്പി, സുഹൈൽ നാട്ടുകൽ, ഷഹീൻ തച്ചമ്പാറ, സലീം പാലോളി, നവാസ് മേപ്പറമ്പ്, ഉണ്ണിമേനോൻ പാലക്കാട്‌, അബ്ദു സുബ്ഹാൻ തരൂർ, യൂസഫലി തിരുവേഗപ്പുറ, ഹലൂമി റഷീദ്, വീരാൻകുട്ടി മണ്ണാർക്കാട് വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

    സക്കീർ നാലകത്ത്, റഷീദ് കൂറ്റനാട്, ഉമ്മർ തച്ഛനാട്ടുകര, സൈനുദ്ധീൻ മണ്ണാർക്കാട്, ഗിരിദർ കൈപ്പുറം, പ്രജീഷ് പാലക്കാട്, പ്രവീൺ സ്വാമിനാഥ്‌, സുജിത് മണ്ണാർക്കാട്, ഷാജി ആലത്തൂർ, ബാദുഷ കോണിക്കുഴി, ഖാജാ ഹുസൈൻ ഒലവക്കോട്, ഇസ്മായിൽ ( സൗണ്ട് ), റഹീം മേപ്പറമ്പ് എന്നിവർ നിയന്ത്രിക്കുകയും, സോഫിയ ബഷീർ, റജിയ വീരാൻ, ആമിന ഷൗക്കത്ത്, കൃപ സന്തോഷ്‌, രേണുക ശിവൻ , സലീന ഇബ്രാഹീം എന്നിവരടങ്ങുന്ന വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന വിഭവ സമൃദ്ധമായ പാലക്കാടൻ തട്ടുകട കൂട്ടായ്മക്ക് വ്യെത്യസ്ത അനുഭവമായി.

    മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പ്രശസ്ത എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, മലയാളികളുടെ പ്രിയങ്കരനായ ഗായകൻ പി ജയചന്ദ്രൻ എന്നിവരുടെ നിര്യാണത്തിൽ മൗന പ്രാർത്ഥനയോടെയുള്ള അനുശോചനം നടത്തി തുടക്കം കുറിച്ച കുടുംബ സംഗമത്തിൽ, ജില്ലാ കൂട്ടായ്മയുടെ ഒരു വർഷത്തെ പദ്ധതികളുമായി മുന്നോട്ട് പോകാനൊരുങ്ങിയ വില്ല പ്രോഗ്രാമിന് ഷൗക്കത്ത് പനമണ്ണ സ്വാഗതവും ഉണ്ണിമേനോൻ പാലക്കാട്‌ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ദേശീയപാതയില്‍ വിള്ളല്‍ തുടരുന്നു; കാക്കഞ്ചേരിയില്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
    25/05/2025
    ബലിപെരുന്നാൾ ജൂൺ ആറിനാകുമെന്ന് നിഗമനം, അറഫ ഖുതുബ നിര്‍വഹിക്കുന്നത് ഇത്തവണ ശൈഖ് സ്വാലിഹ് ബിന്‍ ഹുമൈദ്
    25/05/2025
    ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യൻ സംഘം ഖത്തറിൽ: വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച
    25/05/2025
    ജപ്പാനെ മറികടന്ന് ഇന്ത്യ; ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയെന്ന് നീതി ആയോഗ് സിഇഒ
    25/05/2025
    മാൻഹോളിൽ വീണ് ചികിത്സയിലിരുന്ന മലയാളി നഴ്സ് സലാലയിൽ മരിച്ചു
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version