കുവൈത്ത് സിറ്റി – മൂന്നു രോഗികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ നിന്ന് വ്യാജ ഡോക്ടറെ ജഡ്ജി നായിഫ് അല്‍ദഹൂമിന്റെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി ബെഞ്ച് കുറ്റവിമുക്തനാക്കി. ലൈസന്‍സില്ലാതെ മെഡിക്കല്‍ പ്രാക്ടീസ് നടത്തിയ പ്രതി ഡോക്ടറായി ചമഞ്ഞ് രോഗികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആരോപണം. ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് ഇരകളുടെ സ്വകാര്യ ഭാഗങ്ങള്‍ പ്രതി പരിശോധിക്കുകയും ആവശ്യമായ ലൈസന്‍സും അംഗീകാരവുമില്ലാതെ മെഡിക്കല്‍ പ്രൊസീജ്യര്‍ നടത്തുകയുമായിരുന്നു.
തന്റെ കക്ഷിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ സുല്‍ത്താന്‍ അല്‍ശമ്മലി കോടതിയില്‍ വാദിച്ചു. തന്റെ കക്ഷിക്കെതിരെ ഇരകള്‍ മൊഴി നല്‍കാന്‍ ഏറെ കാലതാമസം വരുത്തി. നാലാമത്തെ സാക്ഷിയാണ് കേസ് പബ്ലിക് ഫണ്ട്‌സ് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ചെയ്തത്. ഇയാളുടെ മൊഴിയും ഇരകളുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദമുഖങ്ങള്‍ കേട്ട ശേഷമാണ് പ്രതിയെ കോടതി കുറ്റവിമുക്തനാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group