മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ജനുവരി 22 ന് കൊല്‍ക്കത്തയില്‍ പരമ്പര ആരംഭിക്കും, തുടര്‍ന്ന് ചെന്നൈ, രാജ്കോട്ട്, പൂനെ എന്നിവിടങ്ങളില്‍ മത്സരങ്ങളും ഫെബ്രുവരി 2 ന് അവസാന മത്സരവും നടക്കും.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണും ധ്രുവ് ജൂറലും ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും ഇടം നേടിയിട്ടുണ്ട്. ബൗളിങില്‍ പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമി തിരികെയെത്തി. ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഷമി ഇന്ത്യക്ക് ആയി കളിക്കുന്നത്. ബൗളിംഗ് അറ്റാക്കില്‍, ഇടങ്കയ്യന്‍ വേഗതയുള്ള അര്‍ഷ്ദീപ് സിംഗ്, സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും രവി ബിഷ്ണോയിയും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍ (വിസി), ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുണ്‍ ചക്കരവര്‍ത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജൂറല്‍