ന്യൂയോര്‍ക്ക്: 2024ലെ മികച്ച ജാവലിന്‍ ത്രോ താരമായി ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്ര. യുഎസ് അത്‌ലറ്റിക്‌സ് മാസികയായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ന്യൂസിന്റെ 2024ലെ മികച്ച പുരുഷ ജാവലിന്‍ ത്രോ താരത്തിനുള്ള റാങ്കിങില്‍ നീരജ് ഒന്നാമതെത്തി. പാരിസ് ഒളിംപിക്‌സില്‍ വെള്ളിയും സീസണില്‍ മികച്ച സ്ഥിരത പുലര്‍ത്തിയതുമാണ് നീരജിനു തുണയായത്. തുടരെ രണ്ടാം വര്‍ഷമാണ് 27കാരനായ താരം റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group