റിയാദ് – സൗദിയില്‍ വ്യോമയാന മേഖലയില്‍ കഴിഞ്ഞ വര്‍ഷം 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. യാത്രക്കാരുടെയും വിമാന സര്‍വീസുകളുടെയും എണ്ണത്തിലും എയര്‍ കണക്ടിവിറ്റിയിലും എയര്‍ കാര്‍ഗോ മേഖലയിലും കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചു. കഴിഞ്ഞ കൊല്ലം വിമാന യാത്രക്കാരുടെ എണ്ണം 15 ശതമാനം തോതില്‍ ഉയര്‍ന്ന് 12.8 കോടിയിലേറെയായതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. ദേശീയ വ്യോമയാന തന്ത്രം സജീവമാക്കാന്‍ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പുള്ള 2019 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം യാത്രക്കാരുടെ എണ്ണം 24 ശതമാനം തോതില്‍ വര്‍ധിച്ചു. വിമാന സര്‍വീസുകള്‍ 11 ശതമാനം തോതില്‍ ഉയര്‍ന്നു. കഴിഞ്ഞ കൊല്ലം സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ 9,02,000 ലേറെ വിമാന സര്‍വീസുകളാണ് നടന്നത്. എയര്‍ കണക്ടിവിറ്റി 16 ശതമാനം തോതില്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷാവസാനത്തോടെ സൗദിയില്‍ നിന്ന് നേരിട്ട് സര്‍വീസുകളുള്ള ലോക നഗരങ്ങളുടെ എണ്ണം 172 ആയി ഉയര്‍ന്നു. എയര്‍ കാര്‍ഗോ മേഖലയില്‍ 34 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ പത്തു ലക്ഷത്തിലേറെ ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തു. സൗദിയില്‍ ആദ്യമായാണ് എയര്‍ കാര്‍ഗോ പത്തു ലക്ഷം ടണ്‍ കവിയുന്നതെന്നും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ദുഅയ്‌ലിജ്, സൗദി റോയല്‍ ഏവിയേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍തുവൈജിരി, അസിസ്റ്റന്റ് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി അഹ്മദ് അല്‍ഹസന്‍, അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് മന്ത്രി അദ്‌വാ ബിന്‍ത് അബ്ദുറഹ്മാന്‍ അല്‍അരീഫി, വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൗദി കമ്പനി സി.ഇ.ഒമാര്‍, പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗം 2034 ലോകകപ്പ് ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കുന്നതിനെ കുറിച്ചും 2027 എ.എഫ്.സി ഏഷ്യന്‍ കപ്പ്, 2030 വേള്‍ഡ് എക്‌സ്‌പോ പോലുള്ള വന്‍കിട പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ നടത്തുന്നതിനെ കുറിച്ചും വിശകലനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group