കോഴിക്കോട് / റിയാദ്: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തത്തില്‍ വീടുകള്‍ നഷ്ട്ടപ്പെട്ട കുടുംബത്തിന് കെപിസിസി നിര്‍മ്മിച്ച് നല്‍കുന്ന വീടുകളുടെ സഹായത്തിലേക്ക് റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തി കണ്ടെത്തിയ പതിനാറ് ലക്ഷത്തി ഒരുനൂറ് രൂപ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാറില്‍ വച്ച് നടന്ന പരിപാടിയില്‍ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് റിയാദ് ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കൈമാറി.
ചടങ്ങില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ മാരായ എ.പി അനില്‍ കുമാര്‍, ടി.സിദ്ധീഖ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയി,ഒ.ഐ.സി.സി ഭാരവാഹികളായ സലീം കളക്കര, മുഹമ്മദലി മണ്ണാര്‍ക്കാട്, സക്കീര്‍ ധാനത്ത്,മജു സിവില്‍ സ്റ്റേഷന്‍, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ഹുസൈന്‍ ചുള്ളിയോട്, ഹാരിസ് ബാബു എന്നിവര്‍ സന്നിഹിതരായി.