എടപ്പാൾ- കാർഷിക സംസ്‌കാരത്തിന്റെ ഭാഗമായ ഞാറു നടലിൽ പങ്കാളികളായി കടൽ കടന്നെത്തിയ പ്രതിനിധികളും. എടപ്പാൾ ആയുർ ഗ്രീനിൽ സംഘടിപ്പിച്ച ഉത്സവത്തിലാണ് അറബ് രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തത്. ഉഴുതുമറിച്ച വയലിൽ വിദേശ പ്രതിനിധികളുടെ ഞാറു നടൻ നാട്ടുകാർക്ക് കൗതുകമായി. ഞാറുനടൽ ഉത്സവം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ബാബു ഉത്‌ഘാടനം ചെയ്തു.
ഹൗസ്‌കീപ്പിങ് മാനേജർ ജിനേഷ്, സൗദി അറേബ്യ, ഒമാൻ, യു എ ഇ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര അതിഥികളായ അൽമർസുഗി മുഹമ്മദ് അയേദ് (സൗദി അറേബ്യ), അൽ റുബ്ഖി മുഹമ്മദ് അലി സയീദ് ഹമദ് (ഒമാൻ),അൽ റുബ്ഖി മുഹമ്മദ് അലി (ഒമാൻ),അൽ ഫഹ്ദി മുയാദ് നസീർ നാസർ (ഒമാൻ), അൽ ജോഹാനി ഹരിത് മൻസൂർ (ഒമാൻ),അൽ ഖസാബി ജോഖ മുഹമ്മദ് നാസർ (ഒമാൻ),ഫാത്മ മുഹമ്മദ് അലി ഫഹാൻ അൽകാബി (യുഎഇ),അൽ ജാഫരി എംഷാരി മുസല്ലം നാസർ (ഒമാൻ), അബ്ദുലസീസ് മുഹമ്മദ് ബി അൽസഹ്‌റാനി (ഒമാൻ) എന്നിവരും ഞാറു നടൽ ഉത്സവത്തിൽ പങ്കാളികളാവുകയും ചടങ്ങിൽ സംസാരിക്കുകയും ചെയ്തു. കാലടി കൃഷി വകുപ്പ് മേധാവി സലീം, ആയുർഗ്രീൻ മെഡിക്കൽ ഡയറക്ടർ ഡോ. ഹബീബുള്ള, ക്ലിനിക്കൽ സൂപ്രണ്ട് ഡോ.ആൽഫി, എച് ആർ മാനേജർ പ്രസന്ന എന്നിവർ പ്രസംഗിച്ചു.
വീൽചെയറിൽ മാത്രം ചലിക്കാൻ കഴിയുന്നവർക്കായി ഞാറു നടാൻ പ്രത്യേകം സജ്ജമാക്കിയ സൗകര്യങ്ങൾ ഈ ഉത്സവത്തിൽ അവർക്കും പങ്കാളികളാകാൻ അവസരമൊരുക്കി. അവരോടൊപ്പം ആയുർഗ്രീൻ കുടുംബത്തിലെ ജീവനക്കാരും മറ്റു അംഗങ്ങളും ഈ ഉത്സവത്തിന്റെ ഭാഗമായി.