കോഴിക്കേട്: വിനോദയാത്ര പോയ 14-കാരൻ ഹൃദയാഘാതം മൂലം മരിച്ചു. കൊയിലാണ്ടി തിരുവങ്ങൂർ കോയാസ് ക്വാട്ടേഴ്‌സിൽ അബ്ദുല്ലക്കോയ-കാട്ടിലപീടിക മണ്ണാറയിൽ സൈഫുന്നീസ ദമ്പതികളുടെ മകനും തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്.
കുടുംബത്തോടൊപ്പം ഊട്ടിയിൽ വച്ചാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് അബ്ദുല്ലക്കോയ ദുബൈയിലാണ്. അമീൻ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല എന്നിവർ സഹോദരങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group