Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 20
    Breaking:
    • ചെമ്പടക്ക്‌ ചെകുത്താൻ ഷോക്ക്
    • ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി
    • ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്‌ലാഹി സെന്റർ കാമ്പയിൻ
    • മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
    • വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ‘മരണം അന്ത്യമല്ല, ആത്യന്തിക നീതിയിലേക്കുള്ള കവാടം’

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/12/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജനന മരണങ്ങളുടെ ഹ്രസ്വ കാലത്തിനിടയിൽ തീരുന്നതല്ല മനുഷ്യ ജീവിതമെന്നും മരണാനന്തരം ആത്യന്തികമായ നീതിയുടെ ഒരു ലോകം വരാനുണ്ടെന്നും അവിടങ്ങളിൽ വിജയിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പരമമായ ലക്ഷ്യമാകേണ്ടതെന്നും ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ‘തദ്കിറ’ പഠനക്ലാസ്സിൽ മഅ്‌റൂഫ് സ്വലാഹി അഭിപ്രായപ്പെട്ടു. ‘സന്തോഷത്തോടെ സ്വർഗ്ഗത്തിലേക്ക്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മനുഷ്യൻ ഈ ലോകത്ത് ചെയ്യുന്ന കർമ്മങ്ങളുടെ ഉദ്ദേശ ശുദ്ധിക്ക് അനുസരിച്ചാണ് മരണാനന്തരം പ്രതിഫലം നിശ്ചയിക്കപ്പെടുന്നത്. പ്രപഞ്ച സ്രഷ്ടാവിനുള്ള സമ്പൂർണ്ണ സമർപ്പണം മാത്രമാണ് ആത്യന്തിക വിജയത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ ലോകത്ത് ചെയ്യുന്ന കർമ്മങ്ങൾ ആളുകളെ കാണിക്കാൻ വേണ്ടിയാകാതെ പ്രപഞ്ചനാഥന്റെ പ്രീതി ഉദ്ദേശിക്കുമ്പോൾ മാത്രമാണ് അത് സ്രഷ്ടാവിങ്കൽ സ്വീകരിക്കപ്പെടുന്നത്. ഇത്തരത്തിൽ നിഷ്‌കളങ്കമായ കീഴ്‌വണക്കം പ്രകടിപ്പിക്കുന്നതിലൂടെ മനുഷ്യൻ ഉന്നതമായ വ്യക്തിത്വം സ്വായത്തമാക്കുകയും അതോടൊപ്പം പരലോക വിജയം നേടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘കണ്ണടക്കും മുൻപേ കൺതുറന്ന് പ്രവർത്തിക്കാം’ എന്ന വിഷയത്തിൽ അനസ് സ്വലാഹി കോയിച്ചെന പ്രസംഗിച്ചു. മനുഷ്യന്റെ എല്ലാ സന്തോഷങ്ങളും പൊടുന്നനെ ഇല്ലാതാക്കുന്ന അപ്രതീക്ഷിതമായ പ്രതിഭാസമാണ് മരണം. അതുകൊണ്ടുതന്നെ ആ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ ഓരോ വിശ്വാസിയും മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ടെന്നന്നും അദ്ദേഹം പറഞ്ഞു. മരണത്തിന്റെ സമയം എപ്പോഴാണെന്ന് അറിയാത്തതുകൊണ്ട് തന്നെ ഏതു സമയവും അതിനെ പുൽകാൻ തയ്യാറായി നിൽക്കുന്ന ഒരു വിശ്വാസി തന്റെ ജീവിതത്തിലുടനീളം ധാർമികതയും സൽകർമ്മവും മുറുകെപ്പിടിച്ചു മുന്നോട്ടു പോകുന്നവനായിരിക്കണമെന്നും അദ്ദേഹം ഉണർത്തി.

    ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ പ്രസിഡന്റ് അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ നൂരിഷാ വള്ളിക്കുന്ന് സ്വാഗതവും ശിഹാബ് സലഫി എടക്കര നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Islahi Center Jedda study class thadkira
    Latest News
    ചെമ്പടക്ക്‌ ചെകുത്താൻ ഷോക്ക്
    20/10/2025
    ദീപാവലി ആശംസകൾ നേർന്ന് ദുബൈ ഭരണാധികാരി
    20/10/2025
    ബഹുസ്വരതയും നീതിയും നിലനിൽക്കുന്ന ഇടങ്ങളിൽ സമാധാനവും പുരോഗതിയും വന്നു ചേരും, ഇസ്‌ലാഹി സെന്റർ കാമ്പയിൻ
    19/10/2025
    മദീനയിലേക്കുള്ള സൗദിയ വിമാനത്തിന് തിരുവനന്തപുരത്ത് എമർജൻസി ലാന്റിംഗ്
    19/10/2025
    വെടി നിർത്തൽ കരാർ ലംഘിച്ച് ഇസ്രായിൽ ആക്രമണം തുടരുന്നു; നാലു പേര്‍ കൊല്ലപ്പെട്ടു
    19/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version