റോം: ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റയ്ക്ക് മിന്നും ജയം. എമ്പോളിയ്‌ക്കെതിരേ 3-2ന്റെ ജയമാണ് അറ്റ്‌ലാന്റ നേടിയത്. അറ്റ്‌ലാന്റയ്ക്കായി കെറ്റെല്‍റേ ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ ലുക്ക്മാന്റെ വകയായിരുന്നു.ലീഗില്‍ 40 പോയിന്റുമായാണ് അറ്റ്‌ലാന്റ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 38 പോയിന്റുമായി നപ്പോളിയാണ് രണ്ടാം സ്ഥാനത്ത്. ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങളില്‍ പാര്‍മയെ റോമ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി.
റോമയ്ക്കായി അര്‍ജന്റീനന്‍ താരം പൗളോ ഡിബാല ഇരട്ട ഗോള്‍ നേടി. യുവന്റസ് മോന്‍സയെ 2-1നും മറികടന്നു. ലീഗില്‍ ഇന്റര്‍മിലാന്‍ 34 പോയിന്റുമായി മൂന്നാം സ്ഥാനത്തും അത്രതന്നെ പോയിന്റുമായി ലാസിയോ നാലാം സ്ഥാനത്തുമാണ്. യുവന്റസ് ആറാം സ്ഥാനത്തും എസി മിലാന്‍ എട്ടാം സ്ഥാനത്തുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group