കിങ്‌സറ്റണ്‍: മുന്‍ വെസ്റ്റ്ഇന്‍ഡീസ് താരവും നിലവിലെ ഏകദിന ടീം പരിശീലകനുമായ ഡാരന്‍ സമിയെ ടീമിന്റെ എല്ലാ ഫോര്‍മാറ്റിന്റെയും കോച്ചായി നിയമിച്ചു. വിന്‍ഡീസിന്റെ ടി-20 ലോകകപ്പ് ജേതാവായ ക്യാപ്റ്റനാണ് ഡാരന്‍ സമ്മി. 2012, 2016 ടി20 ലോകകപ്പുകളില്‍ വിന്‍ഡീസിന് കിരീടം നേടിക്കൊടുത്ത താരമാണ് സമി. 2023 മെയ് മുതലാണ് ഏകദിന ടീമിന്റെ ചുമതലയുള്ളത്. 2025 ഏപ്രില്‍ മുതല്‍, ആന്ദ്രെ കോലിക്ക് പകരക്കാരനായി അദ്ദേഹം ടെസ്റ്റ് ചുമതലകളും ഏറ്റെടുക്കും.
40 കാരനായ മുന്‍ വിന്‍ഡീസ് ഓള്‍റൗണ്ടറിന് കീഴില്‍ അടുത്തിടെ നടന്ന എട്ട് മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ചിട്ടുണ്ട്. ‘അവന്റെ കാഴ്ചപ്പാടും അര്‍പ്പണബോധവും കളിക്കാരെ പ്രചോദിപ്പിക്കാനുള്ള കഴിവും അവനെ എല്ലാ ഫോര്‍മാറ്റുകളിലും നയിക്കാന്‍ അനുയോജ്യമായ സ്ഥാനാര്‍ത്ഥിയാക്കി മാറ്റുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ് ഡോ. കിഷോര്‍ ഷാലോ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് ഉയര്‍ത്താന്‍ ഞങ്ങള്‍ പരിശ്രമിക്കുമ്പോള്‍ ഈ നിയമനം ധീരവും ആവേശകരവുമായ ഒരു മുന്നേറ്റത്തെ അടയാളപ്പെടുത്തും-അദ്ദേഹം പറഞ്ഞു. ജൂണില്‍ ഓസ്ട്രേലിയയ്ക്കെതിരെയാണ് സമിയുടെ ആദ്യ ടെസ്റ്റ് പരമ്പര.