ബ്രിസ്ബണ്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്ന് ഓസ്‌ട്രേലിയയും ഇന്ത്യയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ഇന്ന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടര്‍ന്ന് ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇന്ത്യയ്ക്ക് മുന്നില്‍ 275 റണ്‍സ് ലക്ഷ്യമാണ് ഓസ്‌ട്രേലിയ മുന്നോട്ട് വച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 260 റണ്‍സിന് പുറത്തായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലമാണ് ക്രീസില്‍. ഇരുവരും രണ്ട് വീതം വിക്കറ്റ് നേടിയിട്ടുണ്ട്. ഇന്ത്യയ്ക്കായി ബുംറ മൂന്നും സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീതവും നേടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group