മാഡ്രിഡ്: ഈ വര്‍ഷത്തെ ഫിഫാ ബെസ്റ്റ് പുരസ്‌കാരം റയല്‍ മാഡ്രിഡ് -ബ്രസീല്‍ വിംഗര്‍ വിനീഷ്യസ് ജൂനിയറിന്. ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരമാണ് വിനീഷ്യസ് നേടിയത്. ഖത്തറില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
2023-24 സീസണില്‍ റയലിന്റെ ചാമ്പ്യന്‍സ് ലീഗ്-ലാലിഗ കിരീട നേട്ടങ്ങളില്‍ താരം നിര്‍ണായക പ്രകടനം കാഴ്ചവച്ചിരുന്നു. 24 ഗോളുകളും 11 അസിസ്റ്റുകളും നേടി. ബാഴ്സലോണയുടെ മധ്യനിര താരം ഐറ്റാന ബോണ്‍മതി തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. വിനീഷ്യസിന്റെ ആദ്യ ഫിഫ ബെസ്റ്റ് പുരസ്‌കാരമാണിത്.
രണ്ട് തവണ ലയണല്‍ മെസ്സിയും അതിനുമുമ്പ് രണ്ട് തവണ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഈ പുരസ്‌കാരം നേടിയിരുന്നു. ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം വിനീഷ്യസിന് ലഭിക്കാത്തതിനെ തുടര്‍ന്ന്് റയല്‍ മാഡ്രിഡ്് ബാലണ്‍ ഡി ഓര്‍ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി-സ്‌പെയിന്‍ താരം റൊഡ്രിയ്ക്കായിരുന്നു ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം. ബാലണ്‍ ഡി ഓര്‍, ഫിഫ ബെസ്റ്റ് അവാര്‍ഡുകളാണ് ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ രണ്ട് പുരസ്‌കാരങ്ങള്‍.