Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 28
    Breaking:
    • റിയാദ് മെട്രോയിൽ സംഘർഷം: നാല് ഈജിപ്തുകാർ അറസ്റ്റിൽ
    • കാടുപിടിപ്പിച്ച് ബഹ്റൈൻ; ഫോറെവർ ​ഗ്രീൻ കാമ്പയിനിന്റെ ഭാ​ഗമായി 11,757 ചതുരശ്രീ മീറ്ററിൽ നട്ടുപിടിപ്പിചത് 6,589 മരങ്ങൾ
    • ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിയ ഇന്ത്യക്കാരനടക്കമുള്ള പത്തംഗ സംഘത്തെ രക്ഷപ്പെടുത്തി
    • പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി വർധിപ്പിച്ച് കുവൈത്ത്
    • പട്ടിണിക്കും വംശഹത്യക്കും കീഴിൽ വെടിനിർത്തൽ ചർച്ചകൾ അർത്ഥശൂന്യമെന്ന് ഹമാസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    സൗദി ലോകകപ്പ്: വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് സൗദിയ

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്12/12/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – 2034 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകളുടെ ഭാഗമായി വിമാനങ്ങളുടെ എണ്ണം ഇരട്ടിയായി ഉയര്‍ത്തുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ വെളിപ്പെടുത്തി. അടുത്തിടെ സൗദിയ നല്‍കിയ ഓര്‍ഡറുകള്‍ പ്രകാരമുള്ള 191 പുതിയ വിമാനങ്ങള്‍ 2034 ലോകകപ്പിനു മുമ്പായി ലഭിക്കും. ഓര്‍ഡറുകള്‍ പ്രകാരമുള്ള അവസാനത്തെ വിമാനം 2032 ല്‍ കമ്പനിക്ക് ലഭിക്കുമെന്ന് സൗദിയ ഗ്രൂപ്പ് വക്താവ് എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു. 2034 ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ എത്തുന്ന ഫുട്‌ബോള്‍ ആരാധകരെയും സന്ദര്‍ശകരെയും സ്വീകരിക്കാനും 2030 വേള്‍ഡ് എക്‌സ്‌പോക്കുമുള്ള തയാറെടുപ്പുകളുടെ ഭാഗമായുമാണ് വിമാനങ്ങളുടെ എണ്ണം സൗദിയ ഉയര്‍ത്തുകയും വിമാനനിര നവീകരിക്കുകയും ചെയ്യുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവില്‍ സൗദിയക്കു കീഴില്‍ 190 വിമാനങ്ങളാണുള്ളത്. 2034 ആകുമ്പോഴേക്കും ഗ്രൂപ്പിനു കീഴിലെ വിമാനങ്ങളുടെ എണ്ണം 381 ആയി ഉയരും. എക്‌സ്‌പോ, ലോകകപ്പ് കാലത്ത് സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും അതിവേഗ ഗതാഗത സൗകര്യം ഒരുക്കുന്നതില്‍ ഇലക്ട്രിക് വിമാനങ്ങള്‍ (ഇലക്ട്രിക് ടാക്‌സി) പ്രധാന പങ്ക് വഹിക്കും. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന എല്ലാ നഗരങ്ങളിലും ഇലക്ട്രിക് വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. 2030 ഓടെ 200 വിദേശ നഗരങ്ങളിലേക്ക് സൗദിയ പുതുതായി സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ 100 വിദേശ നഗരങ്ങളിലേക്കാണ് സൗദിയ സര്‍വീസുകളുള്ളതെന്നും എന്‍ജിനീയര്‍ അബ്ദുല്ല അല്‍ശഹ്‌റാനി പറഞ്ഞു.

    2030 ല്‍ റിയാദില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയുടെയും 2034 ലോകകപ്പിന്റെയും പശ്ചാത്തലത്തില്‍ ഗതാഗത അനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനനിര നവീകരിച്ചും ഇലക്ട്രിക് വിമാന സര്‍വീസ് പരിചയപ്പെടുത്തിയും വ്യോമയാന മേഖലയില്‍ നല്ല പരിവര്‍ത്തനത്തിന് വര്‍ധിച്ച അവസരങ്ങളുണ്ട്. ഇത് സാമ്പത്തിക, ടൂറിസം മേഖലകളില്‍ ഫലം ചെലുത്തുകയും വലിയ നേട്ടങ്ങള്‍ സമ്മാനിക്കുകയും ചെയ്യും. 2030 വേള്‍ഡ് എക്‌സ്‌പോയും 2034 ലോകകപ്പും വ്യോമയാന മേഖലയിലുണ്ടാകുന്ന വര്‍ധിച്ച ഡിമാന്റ് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചക്ക് പിന്തുണ നല്‍കുകയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും. 2030 ല്‍ സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് വ്യോമയാന മേഖല 5,300 കോടി ഡോളര്‍ സംഭാവന ചെയ്യും. ഇതില്‍ 2,080 കോടി ഡോളര്‍ വ്യോമയാന മേഖലയില്‍ നിന്ന് നേരിട്ടും 3,220 കോടി ഡോളര്‍ ടൂറിസം മേഖലയില്‍ നിന്നുമാകും.

    റിയാദില്‍ നടക്കുന്ന 2030 വേള്‍ഡ് എക്‌സ്‌പോ ലോകത്തെങ്ങും നിന്നുള്ള നാലു കോടി സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്‌പോ സംഘാടനത്തിന് 780 കോടി ഡോളറിന്റെ ബജറ്റാണ് തയാറാക്കിയിരിക്കുന്നത്. ഇതിനു നാലു വര്‍ഷത്തിനു ശേഷം ലോകകപ്പ് മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നതിലൂടെ സൗദി അറേബ്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറും. വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 48 ടീമുകളെ പങ്കെടുപ്പിച്ച് ലോകകപ്പ് സംഘടിപ്പിക്കുന്ന ആദ്യത്തെ രാജ്യമായി സൗദി അറേബ്യ മാറും. റിയാദ്, ജിദ്ദ, അല്‍കോബാര്‍, നിയോം, അബഹ എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്‌റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ഇതില്‍ 11 എണ്ണം പൂര്‍ണമായും പുതുതായി നിര്‍മിക്കുന്നവയാണ്.

    ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്ന നഗരങ്ങളിലും സപ്പോര്‍ട്ടിംഗ് നഗരങ്ങളിലുമായി ഫുട്‌ബോള്‍ ആരാധകരുടെയും വി.ഐ.പികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫിഫ സംഘങ്ങളുടെയും താമസത്തിന് 2,30,000 ലേറെ ഹോട്ടല്‍ മുറികള്‍ ലഭ്യമാക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന 48 ടീമുകള്‍ക്കും അവരെ അനുഗമിക്കുന്ന പ്രതിനിധി സംഘങ്ങള്‍ക്കും 15 നഗരങ്ങളില്‍ 72 സ്റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ 132 പരിശീലന കേന്ദ്രങ്ങളുണ്ടാകും. ഇവക്കു പുറമെ റഫറിമാരുടെ പരിശീലനത്തിന് രണ്ടു ആസ്ഥാനങ്ങളും ഒരുക്കും. ഇതെല്ലാം സൗദിയില്‍ വ്യോമയാന വിപണിയില്‍ വളര്‍ച്ച ശക്തമാക്കുകയും ടൂറിസം മേഖലയില്‍ അനുകൂല ഫലം ചെലുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudia Airlines
    Latest News
    റിയാദ് മെട്രോയിൽ സംഘർഷം: നാല് ഈജിപ്തുകാർ അറസ്റ്റിൽ
    28/07/2025
    കാടുപിടിപ്പിച്ച് ബഹ്റൈൻ; ഫോറെവർ ​ഗ്രീൻ കാമ്പയിനിന്റെ ഭാ​ഗമായി 11,757 ചതുരശ്രീ മീറ്ററിൽ നട്ടുപിടിപ്പിചത് 6,589 മരങ്ങൾ
    28/07/2025
    ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിയ ഇന്ത്യക്കാരനടക്കമുള്ള പത്തംഗ സംഘത്തെ രക്ഷപ്പെടുത്തി
    28/07/2025
    പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന്റെ കാലാവധി അഞ്ച് വർഷമായി വർധിപ്പിച്ച് കുവൈത്ത്
    28/07/2025
    പട്ടിണിക്കും വംശഹത്യക്കും കീഴിൽ വെടിനിർത്തൽ ചർച്ചകൾ അർത്ഥശൂന്യമെന്ന് ഹമാസ്
    28/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version