തൃശൂർ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിപ്പുനടത്തി ഒളിവിലായിരുന്ന യുവതി പോലീസ് പിടിയിലായി. തൃശൂർ വലപ്പാട് കോതകുളം സ്വദേശിനി പൊന്തേല വളപ്പിൽ ഫാരിജ(45)യാണ് അറസ്റ്റിലായത്.
മുക്കുപണ്ടം പണയം വെച്ച് ചെന്ത്രാപ്പിനിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽനിന്ന് രണ്ടുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് കയ്പമംഗലം പോലീസ് പറഞ്ഞു.
മലമ്പുഴ ഡാമിനു സമീപത്തുള്ള ഒരു റിസോർട്ടിൽ ഒളിവിൽ കഴിയവെയാണ് യുവതിയെ പോലീസ് പിടികൂടിയത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം മൊബൈൽ നമ്പർ മാറ്റി ഉപയോഗിക്കുന്നതാണ് യുവതിയുടെ രീതി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചുവിറ്റ കേസ് എന്നിവയിലും പ്രതിയാണ് യുവതിയെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group