- സി.പി.എം നേതാവായ അമ്മ രണ്ടാം പ്രതി
ആലപ്പുഴ: ആലപ്പുഴയിൽ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷൻ ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു. ഭാര്യ മിനിസ നൽകിയ പരാതിയിലാണ് കരീലക്കുളങ്ങര പോലീസ് കേസെടുത്തത്.
സി.പി.എം കായംകുളം ഏരിയ കമ്മിറ്റി അംഗമായ ബിപിൻ സിയുടെ അമ്മ പ്രസന്നകുമാരിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്.
ബിപിൻ സി ബാബു തന്റെ പിതാവിൽ നിന്ന് പത്തു ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും സ്ത്രീധനത്തിനായി ശാരീരികമായി ഉപദ്രവിച്ചെന്നും ഭാര്യ പരാതിയിൽ അറിയിച്ചു. തന്റെ കരണത്തടിച്ചു, അയൺ ബോക്‌സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. പരസ്ത്രീ ബന്ധം ചോദ്യംചെയ്തിനും മർദിച്ചതായി ഭാര്യ പരാതിയിൽ ചൂണ്ടിക്കാട്ടി.
ആലപ്പുഴയിൽ സി.പി.എം വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് പാർട്ടിയിലും പോഷക സംഘടനകളിലുമെല്ലാം ജില്ലാ-സംസ്ഥാന നേതൃപദവികളിലിരുന്ന നിലവിലെ ജില്ലാ പഞ്ചായത്ത് അംഗമായ ബിപിൻ സി ബാബു പാർട്ടി വിട്ടത്. ബി.ജെ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ബിബിന് കഴിഞ്ഞദിവസം അംഗത്വം നൽകിയത്.