അസീർ: ബിഷയിൽ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നിര്യാതനായി. എൻ. എം ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീനാ(41)ണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നുമണിക്കാണ് അപകടമുണ്ടായത്.
ഭാര്യ. നഷീദ. മക്കൾ- ആസ്യ, റയ്യാൻ, അയ്‌റ. മാതാവ് ആയിഷ. സഹോദരങ്ങൾ- ശറഫുദ്ധീൻ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ ,ഹഫ്സത്ത് .
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് നാട്ടിൽ ഖബറടക്കുമെന്ന് ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ബഷീർ മുന്നിയൂർ അറിയിച്ചു.ബിഷ കെ.എം.സി.സി പ്രസിഡന്റ് ഹംസ തൈക്കണ്ടി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group