ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടപോരാട്ടത്തില്‍ നിന്ന് തങ്ങളെ ഒഴിവാക്കേണ്ട എന്ന് തെളിയിക്കുന്ന പോരാട്ടവുമായി ലണ്ടന്‍ സ്‌റ്റേഡിയത്തില്‍ ആഴ്‌സണല്‍. കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ 5-2നാണ് ആഴ്‌സണല്‍ വീഴ്ത്തിയത്. ജയത്തോടെ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തേക്ക് ആഴ്‌സണല്‍ കുതിച്ചു. ഒരു ഗോള്‍ നേടിയ ഇംഗ്ലണ്ട് താരം ബുക്കായ സാക്ക രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയും ആഴ്‌സണലിന്റെ ജയത്തിന് ചുക്കാന്‍ പിടിച്ചു. ഗബ്രിയേല്‍ മഗലാസ്(10), ട്രോസാര്‍ഡ്(27), ഒഡ്ഗാര്‍ഡ്(34), കായ് ഹാവര്‍ട്‌സ്(36) എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി.
മറ്റ് മല്‍സരങ്ങളില്‍ ബ്രന്റ്‌ഫോഡ് ലെസ്റ്റര്‍ സിറ്റിയെ 4-1ന് പരാജയപ്പെടുത്തി. പുതിയ കോച്ച് വാന്‍ നിസ്റ്റല്‍റൂയിക്ക് കീഴില്‍ ആദ്യമായി ഇറങ്ങിയതായിരുന്നു ലെസ്റ്റര്‍. ക്രിസ്റ്റല്‍ പാലസ്-ന്യൂകാസില്‍ യുനൈറ്റഡ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. നോട്ടിങ്ഹാം ഫോറസ്റ്റ് ഇപ്‌സ്വിച്ച് ടൗണിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. വോള്‍വ്്‌സിനെ 4-2ന് എഎഫ്‌സി ബേണ്‍മൗത്ത് വീഴ്ത്തി.